HOME
DETAILS
MAL
എളമരം കരീം പ്രസിഡന്റ്, മുരളീകൃഷ്ണപിള്ള ജന.സെക്രട്ടറി
backup
December 12 2016 | 00:12 AM
കണ്ണൂര്‍: കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റായി എളമരം കരീമിനെയും ജനറല്‍ സെക്രട്ടറിയായി എസ് മുരളീകൃഷ്ണപിള്ളയെയും കണ്ണൂരില്‍ നടന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ടി.സി രാധാകൃഷ്ണന്(ട്രഷറര്‍), ടി.എം ശ്രീനിമോള്‍, പി ദേവദാസ് (വൈസ് പ്രസിഡന്റുമാര്‍), എം ഷുബി അലി, എസ് സജു (ജോയിന്റ് സെക്രട്ടറിമാര്‍).
നോട്ടു നിരോധനം മൂലം കെ.എസ്.എഫ്.ഇ ഇടപാടുകാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാവശ്യമായ ഇടപെടല്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും അടിയന്തരമായി നടത്തുക, 2012 ജുലൈ മുതല്‍ കിട്ടേണ്ട കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യുക, ജി.എസ്.ടി നടപ്പിലാക്കുമ്പോള്‍ ചിട്ടി ഫോര്മാന് കമ്മീഷന് ഏറ്റവും കുറഞ്ഞ നികുതി സ്റ്റാമ്പില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം മുന്നോട്ടുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."