കൊച്ചി ബിനാലെയുടെ പേരില്‍ ഓട്ടോക്കാരുടെ വിളയാട്ടം; അനധികൃത ഹോണടി നാട്ടുകാര്‍ക്ക് അരോചകമാകുന്നു
മട്ടാഞ്ചേരി: ഇന്ന് തുടക്കം കുറിക്കുന്ന കൊച്ചി ബിനാലെയുടെ പേരില്‍ ഓട്ടോറിക്ഷക്കാരുടെ വിളയാട്ടമെന്ന് ആക്ഷേപം. നൂറിലേറെ ഓട്ടോകളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ഹോണ്‍ ശബ്ദമാണ് നാട്ടുകാര്‍ക്ക് വിനയായത്.
തലങ്ങും വിലങ്ങും ഓടുന്ന ഓട്ടോകളില്‍ പഴയ കോളാമ്പിയുടെ രൂപത്തിലുള്ള ഹോണാണ് സ്ഥാപിച്ചിട്ടുള്ളത്. ഓട്ടോയുടെ ഒരു വശത്ത് സ്ഥാപിച്ചിട്ടുള്ള ഇതില്‍ നിന്ന് വരുന്ന ശബ്ദം കടുത്ത അരോചകമായി മാറിയിരിക്കുകയാണ്. വഴി യാത്രക്കാരുടെ അടുത്തെത്തി ഹോണ്‍ ശബ്ദം പുറപ്പെടുവിച്ച് പേടിപ്പിക്കുന്നതും പലരും ഇപ്പോള്‍ ഒരു വിനോദമാക്കി മാറ്റിയിരിക്കുകയാണ്.
ആശുപത്രി, സ്‌ക്കൂള്‍ എന്നിവടങ്ങളില്‍ സാധാരണ ഹോണടി പോലും നിരോധിച്ച പശ്ചാത്തലത്തില്‍ യാതൊരു മര്യാദയുമില്ലാതെയാണ് ഇക്കൂട്ടര്‍ ശബ്ദം പ്രയോഗിക്കുന്നത്. കഴിഞ്ഞ ദിവസം പനയപ്പിള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ മുന്നില്‍ ഇത്തരത്തില്‍ ഹോണ്‍ ശബ്ദം മുഴക്കിയത് ബഹളത്തിനിടയാക്കിയിരുന്നു. കാല്‍നട യാത്രക്കാരും ഓട്ടോറിക്ഷക്കാരും തമ്മിലുള്ള തര്‍ക്കത്തിനും ഇത് കാരണമാകുന്നുണ്ട്. ചെറിയ കാര്യങ്ങളില്‍ പോലും പിഴയീടാക്കുന്ന പൊലിസും മോട്ടോര്‍ വാഹന വകുപ്പും ഈ അനധികൃത ഹോണടി കണ്ടില്ലന്ന് നടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."