പൊലിസ് അനാസ്ഥക്കെതിരേ പ്രവാസി കോണ്‍ഗ്രസ് സമരത്തിലേയ്ക്ക്
വടകര: താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചുവരുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ തടയാതെ നിരപരാധികളെ വേട്ടയാടുന്ന പൊലിസിന്റെ അനാസ്ഥക്കെതിരേ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാന്‍ പ്രവാസി കോണ്‍ഗ്രസ് താലൂക്ക് കമ്മിറ്റി കണ്‍വന്‍ഷന്‍ തീരുമാനിച്ചു. കഴിഞ്ഞ സപ്റ്റംബര്‍ 28ന് രാത്രി പ്രവാസി കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പ്രമോദ് കോട്ടപ്പള്ളിക്ക് ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടി വന്നു. മൂന്നുമാസം കഴിഞ്ഞിട്ടും പ്രതികളെ കാണിച്ചുകൊടുത്തിട്ടും ഇതുവരെ പൊലിസ് നടപടിയെടുത്തില്ലെന്ന് യോഗം കുറ്റപ്പെടുത്തി.
ഈ വിഷയത്തില്‍ 21ന് വടകരയില്‍ ഉപവാസസമരം നടത്താന്‍ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ സീതി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എന്‍.എ അമീര്‍ അധ്യക്ഷനായി. ബാബു കരിപ്പാല, ജയന്‍ജോസ്, കെ.പി സുബൈര്‍, അഡ്വ. ഇ നാരായണന്‍ നായര്‍, ബാബു ഒഞ്ചിയം, സോമന്‍ മാത്യത്ത്, അജിത്പ്രസാദ് കുയ്യാലില്‍, സി.കെ വിശ്വനാഥന്‍, വി.കെ കുഞ്ഞിമൂസ, കോവുമ്മല്‍ അമ്മദ്, പറമ്പത്ത് ദാമോദരന്‍, കെ.എം.പി ഹാരിസ്, എ.കെ ശ്രീധരന്‍, കല്ലറ കുഞ്ഞമ്മദ്, തളിയില്‍ അസീസ്, എന്‍.പി ജമാല്‍, സുരേഷ് കുരിയാടി സംസാരിച്ചു. ടി.കെ അസീസ് സ്വാഗതവും സി.കെ കോയമോന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."