താമരശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് ആരംഭിക്കണം: യൂത്ത് ലീഗ്
താമരശേരി: ഗവ. താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് ആരംഭിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നു താമരശേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. മലയോര മേഖലയില്‍ കൂടുതല്‍ പ്രസവവും ബന്ധപ്പെട്ട ചികിത്സയും നടക്കുന്ന ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് ഇല്ലാത്തതിനാല്‍ രോഗികള്‍ മറ്റു സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. ഇതു രോഗികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി യോഗം വിലയിരുത്തി.
താമരശേരിയിലെ സപ്ലൈകോ മാവേലി സ്റ്റോറില്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്നും സ്റ്റോറിന്റെ പ്രവര്‍ത്തനം സുതാര്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റണ്ട് സുബൈര്‍ വെഴുപ്പൂര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ.കെ കൗസര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജന. സെക്രട്ടറി റഫീക്ക് കൂടത്തായി, എം.ടി അയ്യൂബ് ഖാന്, ഇഖ്ബാല്‍ പൂക്കോട്, കെ.സി ഷാജഹാന്, ഇസ്ഹാഖ് ചാലക്കര, സല്മാന് അരീക്കല്‍, റാഫി ഈര്‍പ്പോണ, അലി ഫൈസല്‍, അലി തച്ചംപൊയില്‍, മുനീര്‍ കാരാടി, സഫീര്‍ പരപ്പന്‍പൊയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."