ഞാന്‍ ജയലളിതയെ വേദനിപ്പിച്ചു, പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണക്കാരനായി: രജനികാന്ത്
ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സ്മരിച്ച് പ്രശസ്ത തമിഴ് നടന്‍ രജനികാന്ത്. താന്‍ ജയലളിതയെ വേദനിപ്പിച്ചു. പാര്‍ടിയുടെ തോല്‍വിക്ക് കാരണം താനായിരുന്നു കാരണക്കാരനെന്നും രജനികാന്ത് പറഞ്ഞു. അഭിനേതാക്കളുടെ സംഘടനയായ നടിഗര്‍ സംഘമ നടത്തിയ അനുസ്മരണ ചടങ്ങിലാണ് രജനികാന്ത് തെരഞ്ഞെടുപ്പ് കാലത്തെ കാര്യങ്ങള്‍ ഓര്‍മിച്ചെടുത്തത്.
ജയലളിതയെ കൊഹിനൂര്‍ രത്‌നമെന്നാണ് അദ്ദഹേം വിശേഷിപ്പിച്ചത്. 1996 ലെ തെരഞ്ഞെടുപ്പ് വേളയില്‍ ജയലളിത വീണ്ടും അധികാരത്തിലേറിയാല്‍ ദൈവത്തിന് പോലും തമിഴ്‌നാടിനെ രക്ഷിക്കാന്‍ കഴിയില്ലെന്ന് താന്‍ പറഞ്ഞിരുന്നതായി രജനികാന്ത് പറഞ്ഞു. അന്ന തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും പിന്നീട് അവര്‍ ജനഹൃദയങ്ങളിലെ മികച്ച നേതാവായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
നിരവധി വെല്ലുവിളികള്‍ അതിജീവിച്ചാണ് ജയലളിത മുന്നോട്ട് പോയത്. ഒരു ജനതയുടെ സ്‌നേഹവും ആരാധനയും ഏറ്റുവാങ്ങി ഒരു കോഹിനൂര്‍ രത്‌നം പോലെയാണ് ഇന്ന് എം.ജി.ആര്‍ സ്മൃതി മണ്ഡപത്തിന് സമീപം ജയലളിത വിശ്രമിക്കുന്നതെന്നും രജനികാന്ത് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."