HOME
DETAILS
MAL
വൈദ്യുതി ഉപഭോഗം വീണ്ടും ഉയരുന്നു
backup
May 22 2016 | 18:05 PM
തൊടുപുഴ: വേനല്‍ച്ചൂട് വീണ്ടും ഉയര്‍ന്ന് തുടങ്ങിയതോടെ വൈദ്യുതി ഉപഭോഗം വീണ്ടും ഉയരുന്നു. കഴിഞ്ഞയാഴ്ച 60 ദശലക്ഷം യൂനിറ്റിലേക്ക് താഴ്ന്ന ഉപഭോഗം ഇന്നലെ 68.09 ദശലക്ഷം യൂനിറ്റായി ഉയര്‍ന്നു. 11.572 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ജലവൈദ്യുതി ഉല്പാദനം. 55.97 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നും എത്തിച്ചു.
ഇടുക്കി ഡാമിലെ ഇന്നലത്തെ ജലനിരപ്പ് 2317.24 അടിയാണ്. ഇത് സംഭരണശേഷിയുടെ 21.11 ശതമാനമാണ്. 462.795 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഇനി ഇടുക്കിയില്‍ അവശേഷിക്കുന്നത്. കഴിഞ്ഞയാഴ്ച വേനല്‍മഴ ലഭിച്ചെങ്കിലും കാര്യമായ വെള്ളം അണക്കെട്ടില്‍ ഒഴുകിയെത്തിയിട്ടില്ല. രണ്ട് ദിവസമായി പദ്ധതി പ്രദേശത്ത് തീരെ മഴയില്ല. എങ്കിലും 1.48 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇന്നലെ ഒഴുകിയെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."