HOME
DETAILS
MAL
കെ.എസ്.ആര്.ടി.സി സര്‍വിസ് മുടക്കം; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
backup
December 14 2016 | 03:12 AM
മാനന്തവാടി: മാനന്തവാടി പാതിരിച്ചാല്‍ റൂട്ടില്‍ കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ പതിവായി മുടങ്ങുന്നതിനെതിരെ ബസ് പാസഞ്ചേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലി പറഞ്ഞു.
മാനന്തവാടിയില്‍ നിന്ന് കല്ലോടി വഴിക്കും പീച്ചംങ്കോട് വഴിക്കും സര്‍വിസ് നടത്തുന്ന കെ.എസ്.ആര്.ടി.സി ബസുകള്‍ കൃത്യമായി സര്‍വിസ് നടത്തുന്നില്ല. നല്ലൂര്‍നാട് കാന്‍സര്‍ ആശുപത്രിയിലേക്ക് ദിനംപ്രതി 100 ഓളം രോഗികള്‍ റേഡിയേഷന് ചികിത്സക്ക് എത്തിചേരുന്നുണ്ട്. കൂടാതെ ട്രൈബല്‍ സ്കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രദേശവാസികള്‍ കെ.എസ്.ആര്.ടി.സിയെ മാത്രം ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. സര്‍വിസ് പുനരാരംഭിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനും ജനകീയ കൂട്ടായ്മ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."