HOME
DETAILS
MAL
കാര്‍ഷികവൃത്തി നേരിട്ടുപഠിക്കാന് വിദ്യാര്‍ഥികള്‍ ചേറില്‍ ഇറങ്ങി
backup
December 14 2016 | 04:12 AM
തിരൂരങ്ങാടി: ക്ലാസ്മുറിയിലെ അക്ഷരത്താളുകളില്നിന്നും പുഞ്ചവയലിലെ ചേറിലേക്കിറങ്ങി വിദ്യാര്‍ഥികള്‍ കാര്‍ഷികവൃത്തിയുടെ അനുഭവപാഠങ്ങള്‍ സ്വായത്തമാക്കി.
തെയ്യാലിങ്ങല്‍ എസ്.എസ്.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളാണ് കുണ്ടൂര്പാടത്ത് ഉഴുതുമറിച്ച് പാകപ്പെടുത്തിയ വയലിലേക്കിറങ്ങി ഞാറ് നട്ടത്. എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ നൂറ് വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എം.പി മുഹമ്മദ് ഹസ്സന് ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ഓഫിസര്‍ ശ്രീരാഗ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എം ശംസുദ്ദീന്‍, അബ്ദുല്‍ ഹമീദ്, അശ്ഫാഖ് മച്ചിങ്ങല്‍, സൈതലവി ഊര്‍പ്പായി, പി. ഷമീര്‍ സംസാരിച്ചു. അധ്യാപകരായ സിജോ മോന് പി, ബീന.കെ ജോര്‍ജ് പരിപാടിക്ക് നേതൃത്വം നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."