പ്രവാചക സ്മരണ പുതുക്കി നബിദിനാഘോഷം
കൂത്തുപറമ്പ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1491ാം ജന്മദിനം നാടൊന്നാകെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മഹല്ല് കമ്മിറ്റികളുടെയും സുന്നി സംഘടനകളുടെയും നേതൃത്വത്തില്‍ നബിദിന റാലികളും വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി. ആഘോഷപരിപാടികള്‍ ഈ മാസം മുഴുവന്‍ നീളും.
കോട്ടയം പൊയില്‍ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷം സംഘടിപ്പിച്ചു. പി.വി യൂസഫ്, മഹറൂഫ് പൂക്കോട്, യൂസഫ്, സിദീഖ് ദൈനി സഖാഫി, കെ.പി ജലീല്‍, പി.കെ അബൂബക്കര്‍, വി യൂസഫ് ഹാജി, വി അബ്ദുല്‍മജീദ് സംസാരിച്ചു.
പാനൂര്‍: ചമ്പാട് താരാ മസ്ജിദ് നൂറുല്‍ ഇസ്‌ലാം സഭയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷം സംഘടിപ്പിച്ചു. വി.പി യൂസഫ് പതാക ഉയര്‍ത്തി. അഷ്‌റഫ് ദാരിമി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ലത്തീഫി, ഹംസ മുസ്‌ലിയാര്‍, മുജീബ്, കെ.പി.എ റഹീം, ഇ അഷ്‌റഫ്, പി.പി റഫ്‌നാസ് സംസാരിച്ചു. കലാപരിപാടികളും ഇസ്‌ലാമിക കഥാപ്രസംഗവും അരങ്ങേറി.
മീത്തലെ ചമ്പാട് നുസ്രത്തുദീന്‍ മദ്‌റസയും മഹല്ല് കമ്മിറ്റിയും നബിദിനാഘോഷം സംഘടിപ്പിച്ചു. അനീക്കല്‍ ഇസ്മാഈല്‍ പതാക ഉയര്‍ത്തി. യൂനുസ് ലത്തീഫി ഉദ്ഘാടനം ചെയ്തു. നസീര്‍ ഇടവലത്ത്, സലീമാസ് ഇസ്മാഈല്‍, ടി.കെ ഫൈസല്‍, കെ അന്‍വര്‍, കെ.വി റസീം സംസാരിച്ചു. ചമ്പാട് ടൗണില്‍ നബിദിന ഘോഷയാത്രയും നടത്തി.
പൊന്ന്യംപാലം പുഴക്കല്‍ ജുമാമസ്ജിദ് ഇസ്സത്തുദീന്‍ മദ്‌റസയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷം സംഘടിപ്പിച്ചു. ഖാദര്‍ മുസ്തലീഫ പതാക ഉയര്‍ത്തി. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് മുസ്‌ലിയാര്‍ അധ്യക്ഷനായി. ടി.ടി അസ്‌ക്കര്‍, ടി മുനവര്‍, ടി.ടി ഫുവാദ്, എം മര്‍സീദ്, സി.കെ ഷബീര്‍ നേതൃത്വം നല്‍കി.
പൂക്കോം ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള നബിദിനാഘോഷം ആര്‍ അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വൈ.എം അബ്ദുല്ല ഹാജി പതാക ഉയര്‍ത്തി. പി.പി അസീസ് അധ്യക്ഷനായി. ബി കാസിം, വൈ.എം അസ്‌ലം, കെ.പി കാസിം, കെ.വി മഹമൂദ് ഹാജി, അബ്ദുല്‍മജീദ് ബാഖവി, പി.എ.റഷീദ് ഫൈസി, കെ.കെ അബ്ദുല്ല ഹാജി, ഇസ്മാഈല്‍ ഹാജി, ടി.സി നാസര്‍, നെല്ലിക്കല്‍ അബ്ദുല്ല, മഠത്തില്‍ റഷീദ് സംസാരിച്ചു. നബിദിന റാലി, കലാപരിപാടികള്‍, ബുര്‍ദ മജ്‌ലിസ് എന്നിവ നടന്നു.
പാറാട് നൂറുല്‍ ഹുദാ മദ്‌റസയില്‍ നടന്ന നബിദിനാഘോഷം സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി മദനി അധ്യക്ഷനായി. പി.പി സൂപ്പി ഹാജി പതാക ഉയര്‍ത്തി. ആര്‍ അബ്ദുല്ല, കെ.പി മൂസ, കൊറ്റുപുറത്ത് മഹമൂദ്, എം.പി ഹബീബ്, പി.വി മൂസ സംസാരിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.
കണ്ണങ്കോട് സിറാജുല്‍ ഉലൂം മദ്‌റസയില്‍ നബിദിനാഘോഷം പി.പി ഉമര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ടി.ടി കുഞ്ഞമ്മത് ഹാജി അധ്യക്ഷനായി. ടി കുഞ്ഞമ്മത് ഹാജി, പൂതങ്കോട് മുഹമ്മദ്, ടി.കെ മൂസ, ടി.കെ ഉസ്മാന്‍, പി.വി അബ്ദുറസാഖ്. ഖാദര്‍ മുസ്‌ലിയര്‍, ഉസ്മാന്‍ മുസ്‌ലിയര്‍, കെ.ടി അഹമ്മദ് ഫൈസി, മായന്‍ സഅദി, റഹീം മുസ്‌ലിയര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു.
പുന്നാട്: പുന്നാട് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റിയാസുല്‍ ഹിക്കാം മദ്‌റസ വിദ്യാര്‍ഥികളും മഹല്ലു നിവാസികളും നബിദിന റാലി സംഘടിപ്പിച്ചു. മഹല്ലു ഖത്തീബ് മൊയ്തു ദാരിമി, മായന്‍ ഹാജി, സി. അഷ്‌റഫ്, വി.എം ബഷീര്‍, പി മുഹമ്മദ്, മുഹമ്മദ് റഫീഖ് നിസാമി പി.വി ഇബ്രാഹി നേതൃത്വം നല്‍കി.
പെരിങ്ങത്തൂര്‍: പെരിങ്ങത്തൂര്‍ മനാറുല്‍ ഹുദാ മദ്‌റസ കമ്മിറ്റി നടത്തിയ നബിദിനാഘോഷം മഹല്ല് പ്രസിഡന്റ് കുറുവാളി മമ്മു ഹാജി ഉദ്ഘാടനം ചെയ്തു. എന്‍.എ അബൂബക്കര്‍, സി.ഐ മഹമൂദ്, കെ.കെ കരീം ഹാജി, കൂടത്തില്‍ കുഞ്ഞബ്ദുല്ല, ടി.കെ ഉമര്‍ മുസ്‌ലിയാര്‍, മുഹമ്മദ് ബാഖവി, റഫീഖ് സക്കരിയ ഫൈസി സംസാരിച്ചു.
മത്തിപ്പറമ്പ് ഹിദായത്തുല്‍ അനാം മദ്‌റസ നബിദിനാഘോഷം കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി മൂസ്സ മുസ്‌ലിയാര്‍ അധ്യക്ഷനായി. മേക്കുന്ന് മതിയമ്പത്ത് ശൗക്കുല്‍ ഇസ്‌ലാം മദ്‌റസയില്‍ ബഷീര്‍ ബാഖവി ചെറുമോത്ത് ഉദ്ഘാടനം ചെയ്തു. പി.കെ സുലൈമാന്‍ ഹാജി അധ്യക്ഷനായി.
ചൊക്ലി ഗ്രാമത്തി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നബിദിനാഘോഷവും നബിദിന റാലിയും നടത്തി. അലി ഹാജി, എ.പി കാദര്‍, കെ.പി ശംസുദ്ധീന്‍, അബൂബക്കര്‍ നേത്യത്വം നല്‍കി.
ഒളവിലം റഹ്മാനിയയില്‍ നബിദിനാഘോഷവും റാലിയും നടത്തി. ഹാഫിള് ഷമീര്‍ നിസാമിയുടെ അധ്യക്ഷതയില്‍ മഹല്ല് പ്രസിഡന്റ് അഡ്വ ശുഹൈബ് ഉദ്ഘാടനം ചെയ്തു. ഹാഫിള് മുഹമ്മദ് ഫര്‍ഹാന്‍ പ്രാര്‍ഥന നടത്തി. കെ.പി സഫീര്‍ ഹാജി, പി. ഉമ്മര്‍ ഹാജി, ഇ ഷറഫുദ്ധീന്‍, എം സുലൈമാന്‍ മാസ്റ്റര്‍, പി മൊയ്തു ഹാജി, സി.കെ അബ്രാസ്, വി.കെ ഖാലിദ്, കെ നജീര്‍ സംസാരിച്ചു. ഒ അബൂബക്കര്‍ ഹാജി, ടി.എച്ച് അബ്ദുല്ല ഹാജി, കെ.പി അലി ഹാജി, സി.കെ മുഹമ്മദ് ഹാജി, എം.ബി ഇസ്മായീല്‍ ഹാജി ഉപഹാര സമര്‍പ്പണം നടത്തി.
കരിയാട്, താവുമ്പ്രം ശാഖ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നബിദിന റാലി മഹല്ല് ഖത്തീബ് ഫസലുറഹ്മാന്‍ ദാരിമി ഫഌഗ് കൈമാറി ഉദ്ഘാടനം ചെയ്തു. സഹീദ്, ഇസ്മായില്‍ നേതൃത്വം നല്‍കി.
വേങ്ങാട്: വേങ്ങാട് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി നടത്തിയ നബിദിനാഘോഷം മുസ്തഫ ഹൈത്തമി ഉദ്ഘാടനം ചെയ്തു. സി.പി അബൂബക്കര്‍ ഹാജി അധ്യക്ഷനായി. കെ.പി ഉസ്മാന്‍ ഹാജി, കെ.അബ്ദുള്‍ അസീസ് ഹാജി, സി.പി ആബു, പൊയില്‍ ഹുസൈന്‍, ഹുസൈന്‍ വേങ്ങാട്, വി.കെ അബൂബക്കര്‍, പി.വി നൗഫല്‍ തുടങ്ങിയവര്‍ സംസാരിച്ചു
മട്ടന്നൂര്‍: വെമ്പടി മുനവ്വിറുല്‍ ഇസ്‌ലാം സഭ മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നബിദിനാഘോഷത്തിനു സി മൂസ്സ ഹാജി പതാക ഉയര്‍ത്തി. തുടര്‍ന്നു നബിദിന റാലി സംഘടിപ്പിച്ചു. മുഹമ്മദ് ഷാഫി ഫൈസി ഇര്‍ഫാനി, ഹൈദര്‍ മൗലവി, മുഹമ്മദ് മൗലവി, അബ്ദുള്ള മൗലവി, സി.എച്ച്.ഇബ്രാഹിം, സി.സി.ഇബ്രാഹിം, കെ.ഈസ്സ, സി.എച്ച്.മുഹമ്മദ്, എം.ബഷീര്‍, എം.പി.അബ്ദുറഹ്മാന്‍, സി.എച്ച്.മൊയ്തു, സി.പി.അസ്‌ക്കര്‍, സി.എച്ച്.റഹിം നേതൃത്വം നല്‍കി.
കേളകം: അടക്കാത്തോട് മുഹിയിദ്ധീന്‍ ജുമാമസ്ജിദ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടന്ന നബിദിന ഘോഷയാത്രയ്ക്കു മഹല്ല് പ്രസിഡന്റ് കെ. എം ഇസ്മായില്‍ പതാക ഉയര്‍ത്തി.
പൊതുസമ്മേളനം കെ.കെ ഹസ്സന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് മുഹമ്മദ് റഫീഖ് അല്‍ ഖാസിമി അധ്യക്ഷനായി. പി.എച്ച് സൈദ്, അബ്ദുല്‍ ഖാദര്‍ മൗലവി, പി.കെ ആഷിഖ് സംസാരിച്ചു.
എടക്കാട്: എടക്കാട് മണപ്പുറം പള്ളി, മുനീറുല്‍ ഇസ്‌ലാം മദ്‌റസാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന റാലി നടത്തി. പി ഹമീദ്, എം മൊയ്തു ഹാജി, നസീര്‍ ഹാജി, ടി.സി ഷാഹുല്‍ ഹമീദ്, പി അബ്ദുല്‍മജീദ്, എം.പി ബഷീര്‍ ഹാജി, നാസര്‍ ബാഖവി, ജാഫര്‍ മൗലവി, സൈനുല്‍ ആബിദ് യമാനി, അലി മദനി, സി ഹനീഫ നേതൃത്വം നല്‍കി. മദ്‌റസാ ഫെസ്റ്റ് സയ്യിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.പി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി.
കൂടാളി: മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനം ആഘോഷിച്ചു. നൗഷാദ് കൂടാളി പതാക ഉയര്‍ത്തി. ശുഹദാ മഖാം സിയാറത്തിന് ഇസ്മാഈല്‍ ബാഖവി നേതൃത്വം നല്‍കി.
മദ്‌റസാ വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും അണിനിരന്ന റാലിക്കു കെ.പി സജിനാസ്, കെ ബഷീര്‍, നാസര്‍ കൂടാളി, മൂസ ഫൈസി, ഷാനവാസ്, ടി.എം ഷമീര്‍, താഹ, കെ നൗഷാദ്, കെ റഹീം, ബാസില്‍, ഷറഫുദീന്‍, താഹ വാഫി നേതൃത്വം നല്‍കി.
മാഹി: പള്ളൂര്‍ മസാബിഹുല്‍ ഇസ്‌ലാം മദ്‌റസാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷം നടത്തി.
വിദ്യാര്‍ഥികളുടെ കലാസാഹിത്യ മത്സരങ്ങളും നടന്നു. കെ മുഹമ്മദ് അഷ്‌റഫ് ഫൈസി ഉദ്ഘാടനം ചെയ്തു. എ.കെ അബ്ദുറഹ്മാന്‍ ഹാജി അധ്യക്ഷനായി.
നിസാര്‍ മൗലവി വയനാട് മുഖ്യപ്രഭാഷണം നടത്തി. അലി മൗലവി, അലി മുസ്‌ലിയാര്‍, അബ്ദുല്‍ അസീസ്, സക്കരിയ മൗലവി, ടി സുബൈര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."