റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ സംഘാടക സമിതി രൂപീകരണം വിവാദത്തില്‍
കുന്നംകുളം: തൃശൂര്‍ റവന്യൂ ജില്ലാ സക്കൂള്‍ കലോത്സവ സംഘാടക സമതി രൂപീകരണം വിവാദത്തില്‍. സംഘാടസമതികള്‍ അധ്യാപക സംഘടനകള്‍ കയ്യടിക്കിയെന്നാക്ഷേപത്തെ തുടര്‍ന്ന് സംഘാടകസമതി പുനസംഘടിപ്പിക്കാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച കുന്നംകുളത്ത് വീണ്ടും സമതി രൂപീകരിക്കാന്‍ യോഗം ചേരും. ജനുവരി ആദ്യവാരം കുന്നംകുളത്ത് നടക്കുന്ന കലോത്സവത്തിനായ് വിപുലമായ സംഘാടക സമതിരൂപീകരിക്കുന്നതിന് എഴാം തിയ്യതിയാണ് ബോയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ യോഗം ചേര്‍ന്നത്. ജനപ്രധിനിതികളും, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ സാന്നിധ്യവുമുണ്ടായിരുന്നുവെങ്കിലും അധ്യാപക സംഘടനകള്‍ നേരത്തെ തയ്യാറാക്കിയ ലിസ്റ്റ് വായിക്കുക മാത്രമാണുണ്ടായത്.
കമ്മിറ്റികളെല്ലാം സംഘടനകള്‍ വീതം വെച്ചപ്പോള്‍ ജനപ്രധിനിതികളുള്‍പടേയുള്ളവര്‍ പേരിനുമാത്രമായി ചുരുങ്ങി. സ്ഥലം എം.എല്‍.എ കൂടിയായ വ്യവസായ മന്ത്രി എ.സി മൊയ്തീനുള്‍പടേയുള്ളവരെ യോഗം അറിയിച്ചിരുന്നില്ലെന്നും പറയുന്നു. ജില്ലയിലെ മന്ത്രിമാര്‍, എം.പി മാര്‍, എം .എല്‍.എമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങളെല്ലാം രക്ഷാധികാരികളായ ഉള്‍പെടുത്തിയിരുന്നുവെങ്കിലും ഇവര്‍ക്കാര്‍ക്കും ഇത് സംമ്പന്ധിച്ച അറിയിപ്പുണ്ടായില്ല. ജില്ലാ, ഉപജില്ലാ വിദ്യഭ്യാസ ഓഫിസര്‍മാരുടെ നേതൃത്വത്തിലായിരുന്നും യോഗമെങ്കിലും തീരുമാനങ്ങളെല്ലാം സംഘടന പ്രതിനിധികളായിരുന്നു. കുന്നംകുളത്ത് നിന്നുള്‍പടെ വിളിച്ചുവരുത്തിയ സാംസ്‌കാരിക, രാഷ്ട്രീയ, നേതാക്കളേയും മറ്റും അപമാനിക്കും വിധമായിരുന്നു യോഗമെന്ന് അന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയമറിഞ്ഞ മന്ത്രി എ.സി മൊയ്തീന്‍ വീണ്ടും സംഘാടക സമതി വിളിച്ചു ചേര്‍ക്കാന്‍ വിദ്യാഭ്യാസ ഓഫിസറോട് നിര്‍ദേശിക്കുകയായിരുന്നു വെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."