പ്രവാചക സ്മരണയില്‍ നാടെങ്ങും നബിദിനാഘോഷം നടത്തി
കാക്കനാട്: ചിറ്റേത്തുകാര നുസ്രത്തുല്‍ ഇസ്‌ലാം ജമാഅത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിന പൊതുസമ്മേളനം ജമാഅത് പ്രസിഡന്റ് കെ.എം ഷംസു ഹാജി ഉദ്ഘാടനം ചെയ്തു. എന്‍.എം അഷ്‌റഫ് അധ്യക്ഷ വഹിച്ചു. മീലാദ് കമ്മറ്റി കണ്‍വീനര്‍ കെ.പി ബഷീര്‍ സ്വാഗതം പറഞ്ഞു. മഹല്ല് ഹതീബ് ശിഹാബുദ്ധീന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. സിയാദ് നന്ദി പറഞ്ഞു.
കാക്കനാട്: തൃക്കാക്കര മലേപ്പള്ളി ദാറുല്‍ ഉലൂം മദ്‌റസ കമ്മറ്റിയുടെ നേതൃത്വത്തില്‍ നബിദിനാഘോഷം നടത്തി. മസ്ജിദ് പ്രസിഡന്റ് ടി.കെ അബുബക്കര്‍, സെക്രട്ടറി കെ.എം അബ്ദുള്‍ റഹ്മാന്‍, മസ്ജിദ് ഇമാം ഹസന്‍ കാമില്‍ സഖാഫി, അസ്‌ലം ഫൈസി, സിറാജുദ്ദീന്‍ മുസ്‌ലിയാര്‍, എം.എം ബാവ മുസ്‌ലിയാര്‍, അബ്ദുല്‍സലാം മുസ്‌ലിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുണ്ടംപാലം തര്‍ബിയത്തുല്‍ ഇസ്‌ലാം മദ്‌റസാ അങ്കണത്തില്‍ പരീത് പുക്കാട്ട് പതാക ഉയര്‍ത്തി. വിദ്യാര്‍ഥികളുടെ ഘോഷയാത്രയും തുടര്‍ന്ന് മൗലീദ് പാരായണവും നടന്നു. സദര്‍ അന്‍സാര്‍ ബാഖവി, ഉസ്മാന്‍ ബാഖവി, എന്നിവര്‍ നേതൃത്വം നല്‍കി.
കുടിലിമുക്ക് മുഹ്‌യിദ്ദീന്‍ മസ്ജിദ് താജുല്‍ ഇസ്‌ലാം മദ്രസ സംഘടിപ്പിച്ച നബിദിനാഘോഷം മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. മുഹ്‌യിദ്ദീന്‍ മസ്ജിദ് പ്രസിഡന്റ് കെ.എം. മൂസ അധ്യക്ഷതവഹിച്ചു. സെക്രട്ടറി സി.എം. അന്‍സാര്‍, എ.എ ഇബ്രാഹിംകുട്ടി, ഹനീഫ, സി.ബി കെരീം, എം.എം. അബൂബക്കര്‍ ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു. പടമുകള്‍ ജുമാ മസ്ജിദിന്റെ നേതൃത്വത്തില്‍ നടന്ന നബിദിനാഘോഷത്തില്‍ സിറാജുദ്ദീന്‍ മൗലവി, അസീസ് മൗലവി, പ്രസിഡന്റ് ഇ.എ. അബൂബക്കര്‍, സെക്രട്ടറി എം.ബി. അബ്ദുള്‍ ജലീല്‍, എം.എ. അബ്ദുള്‍ സത്താര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ചാത്തംവേലിപ്പാടം നൂറുല്‍ ഇസ്‌ലാം മദ്‌റസ്സ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന ഘോഷയാത്രയും, കലാ സാഹിത്യ മത്സരവും സംഘടിപ്പിച്ചു. സദര്‍ അബ്ദുള്‍ ലത്തീഫ് ബദരി, അബൂബക്കര്‍ ഫൈസി, റഉഫ് മൗലവി, ഭാരവാഹികളായ ടി.എം അബ്ദുള്‍ കരീം, എ.എ യൂസഫ്, ഇ.കെ.യൂസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കളമശ്ശേരി: ചങ്ങമ്പുഴ നഗര്‍ മനാറുല്‍ ഉലൂം മദ്‌റസയില്‍ രാവിലെ വിദ്യാര്‍ഥികളുടെ ഘോഷയാത്രയും മൗലിദ് പാരായണവും തുടര്‍ന്ന് അന്നദാനവിതരണവും നടത്തി. ടാണ്‍ ഹാളില്‍ കലാ സാഹിത്യ മത്സരങ്ങള്‍ നടന്നു. സമാപന സമ്മേളനം പി.കെ സുലൈമാന്‍ മൗലവി ഉദ്ഘാടനം ചെയ്തു.
കൊച്ചിന്‍ യൂനിവേഴ്‌സിറ്റി കാര്‍പ്പള്ളി മൂല മുഹിയിദ്ദീന്‍ മസ്ജിദില്‍ വിദ്യാര്‍ഥികളുടെ ഘോഷയാത്രയും മൗലിദ് പാരായണവും അന്നദാനവും നടത്തി. എന്‍.പി ഫാറൂഖ് ഇര്‍ഫാനി നേത്യത്വം നല്‍കി.മറ്റക്കാട് ഹിദായത്തുല്‍ സാലിക്കീന്‍ മദ്‌റയില്‍ വിദ്യാര്‍ഥികളുടെ കല വിരുന്നും പൂര്‍വ്വ വിദ്യാര്‍ഥി സംഗമവും നടത്തി. ഇ.പി ഉമ്മര്‍ ലത്വീഫി നേതൃത്വം നല്‍കി. കരിപ്പാശ്ശേരി ഹിദായത്തുല്‍ അഫ്ഫാല്‍ മദ്‌റസയില്‍ നടന്ന മഹാഘോഷയാത്രയ്ക്ക് മസ്ജിദ് ഇമാം വി.എ അബ്ദുള്‍ ഖാദിര്‍ മൗലവി നേതൃത്വം നല്‍കി.
കൈപ്പട മുകള്‍ ജന്നത്തുല്‍ ഉലൂം മദ്രസയില്‍ സൈനുദ്ദീന്‍ വാഫിയുടെ നേതൃത്വത്തില്‍ ലോഷയാത്ര നടത്തി. എച്ച്.എം.ടി കോളനി ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ്സയില്‍ ഞായറാഴ്ച വൈകിട്ട് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടത്തി. കൂടാതെ തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസത്തെ മതപ്രഭാഷണവും സംഘടിപ്പിച്ചിട്ടുണ്ട്.
മറ്റക്കാട് ഹിദായത്തുല്‍ സാലിക്കീന്‍ മദ്‌റസയില്‍ വിദ്യാര്‍ഥികളുടെ കല വിരുന്നും പൂര്‍വ്വ വിദ്യാര്‍ഥി സംഗമവും നടത്തി. രാവിലെ എട്ടിന് ഘോഷയാത്രയും തുടര്‍ന്ന് മൗലിദ് പാരായണവും അന്നദാനവും നടത്തി. ഇ.പി ഉമ്മര്‍ ലത്വീഫി നേതൃത്വം നല്‍കി.
കൂനംതൈ പുതുപ്പള്ളിപ്പുറം മദ്‌റസ്സത്തുല്‍ ഫൗസിയയില്‍ നടന്ന നബിദിനാഘോഷത്തിന് ഇമാം ബഷീര്‍ നിസാമി നേതൃത്വം നല്‍കി. തേയ്ക്കല്‍ കോളോട്ടിമൂല മിസ്ബാഹുല്‍ ഇസ്‌ലാം മദ്‌റസ്സ, മൂലേപ്പാടം നിബ്‌റാസുല്‍ ഇസ്‌ലാം മദ്‌റസ്സയിലും നബിദിനാഘോഷ പരിപാടികള്‍ നടത്തി.
നെട്ടൂര്‍: ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയുടെ ആഭിമുഖ്യത്തില്‍ നടത്തിയ നബിദിനാഘോഷ പരിപാടികള്‍ മഹല്ല് ഖത്തീബ് മുഹമ്മദ് ഹസ്സന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എം അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഡോ. പി.എം ഫസല്‍ സമ്മാനദാനം നടത്തി. പ്രസിഡന്റ് പി.കെ അബ്ദുള്‍ മജീദ് പതാക ഉയര്‍ത്തി. ജലാലുദ്ദീന്‍ സഖാഫി നബിദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
മരട്: മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷ പരിപാടികളുടെ ഭാഗമായി ജമാഅത്ത് പ്രസിഡന്റ് എ.എം.മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി.
നബിദിന സമ്മേളനം മഹല്ല് ഖത്തീബ് ഹസന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. എ.എം.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. .
പനങ്ങാട്: മാടവന മുസ്‌ലീം ജമാഅത്തിന്റെ സംയുക്താഭിമുഖ്യത്തില്‍ നടന്ന നബിദിനാഘോഷം പനങ്ങാട് ഖത്തീബ് സലീം ഫൈസി ഉദ്ഘാടനം ചെയ്തു. നബിദിന റാലിയില്‍ കെ.സി. അബ്ദുള്‍ മജീദ് ഹാജി, എന്‍.എ നാസര്‍, കെ.വി അഷ്‌റഫ് മൗലവി, നാസര്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുമ്പളംജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന നബിദിനാഘോഷത്തില്‍ ഖത്തീബ് അബ്ദുള്‍ ഖാദര്‍ മന്നാനി പതാക ഉയര്‍ത്തി. നബിദിന റാലിക്ക് ഫരീദുദ്ദീന്‍ ബാഖവി, അലി കപ്പക്കാട്, ബഷീര്‍, നൗഷാദ് കൊച്ചു തറ എന്നിവര്‍ നേതൃത്വം നല്‍കി
നെടുമ്പാശ്ശേരി: അടുവാശ്ശേരി മുസ് ലിം ജമാഅത്ത് കമ്മിറ്റിയുടെയും ബുസ്താനുല്‍ ഉലൂം മദ്രസ്സയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച നബിദിനാഘോഷത്തില്‍ ജമാഅത്ത് പ്രസിഡന്റ് വി.എം.ബാവക്കുഞ്ഞ് പതാക ഉയര്‍ത്തി. ഇമാം മുഹമ്മദ് ഇല്യാസ് ബദ്‌രി നബിദിന സന്ദേശം നല്‍കി. തുടര്‍ന്ന് നടന്ന നബിദിന ഘോഷയാത്രയില്‍ മദ്‌റസ വിദ്യാര്‍ഥികളും, മഹല്ല് അംഗങ്ങളും പങ്കെടുത്തു. ടി.എച്ച്.നൗഷാദ്, എ.എച്ച്.ബഷീര്‍, വി.കെ.അബ്ദുള്‍ ഖാദര്‍, സുനീര്‍ അറക്കല്‍, എ.എ.അബ്ദുള്‍ ഖാദര്‍ ,പി.എസ്.നസീര്‍, അബ്ദുള്‍ ലത്തീഫ് മൗലവി, ജുനൈദ് മൗലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പനയക്കടവ്! മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നബിദനാഘോഷത്തിന്റെ മുന്നോടിയായി നൂറുല്‍ ഇസ്ലാം മദ്രസയില്‍ മഹല്ല് പ്രസിഡന്റ് കെ.എ.ബഷീര്‍ പതാക ഉയര്‍ത്തി. മദ്രസ വിദ്യാര്‍ഥികള്‍ അണിനിരന്ന ദഫ്മുട്ടിന്റെയും, പ്രവാചക പ്രകീര്‍ത്തന ഗാനങ്ങളുടെയും ഈരടിയില്‍ ജുമാമസ്ജിദ് അങ്കണത്തില്‍ നിന്നരംഭിച്ചഘോഷയാത്ര ചെറിയ ജുമാമസ്ജിദ്, ചെങ്ങമനാട് ജങ്ഷന്‍ എന്നിവിടങ്ങള്‍ ചുറ്റി മസ്ജിദ് അങ്കണത്തില്‍ സംഗമിച്ചു. ഇമാം മുഹമ്മദ് ഷബീബ് ഫൈസി സന്ദേശവും, പ്രാര്‍ഥനയും നിര്‍വ്വഹിച്ചു. ഘോഷയാത്രക്ക് മഹല്ല് സെക്രട്ടറി ടി.കെ.അബ്ദുല്‍സലാം, വൈസ് പ്രസിഡന്റ് കെ.ബി.അബ്ദുറഹ്മാന്‍, ട്രഷറര്‍ കെ.എസ്.അലിയാര്‍, കെ.എം.അബ്ദുല്‍ റഷീദ്, ഇ.എല്‍.ഹാരിസ്, ലത്തീഫ് മണേലില്‍, അന്‍വര്‍ കരിയമ്പിള്ളി മദ്രസ അധ്യാപകരായ ഷമീര്‍ അഷ്‌റഫി, മുസ്തഫ മൗലവി ചൊവ്വര, നൂറുദ്ദീന്‍ ബാഖവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പാലപ്രശ്ശേരി ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജുമാമസ്ജിദ് അങ്കണത്തില്‍ നിന്നാരംഭിച്ച ഘോഷയാത്ര ചെങ്ങമനാട് ഗവ:ആശുപത്രിപ്പടി കവല ചുറ്റി മസ്ജിദില്‍ സമാപിച്ചു. മഹല്ല് ഇമാം ഷഫീഖ് അല്‍ഖാസിമി, പ്രസിഡന്റ് കെ.എസ്.സുനീര്‍, സെക്രട്ടറി എം.ബി.ബഷീര്‍, സെക്രട്ടറി കെ.എ.ഇബ്രാഹിം കുഞ്ഞ്, വൈസ് പ്രസിഡന്റ് പി.ബി.സുനീര്‍, ട്രഷറര്‍ പി.എസ്.ഷിജു, എന്‍.എച്ച്.സുബൈര്‍, വി.എച്ച്. അബ്ദുല്‍ കരീം, ഹമീദ് ചന്ദ്രത്തില്‍, കെ.ബി.മക്കാര്‍, സെയ്ദ്മുഹമ്മദ് പടമിറ്റത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കപ്രശ്ശേരി ഷറഫുല്‍ ഇസ്‌ലാം മദ്രസയുടെയും, മസ്ജിദിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ഘോഷയാത്രയുടെ മുന്നോടിയായി പറമ്പയം ഇമാം ശാക്കിര്‍ സലാം വഹബി പതാക ഉയര്‍ത്തുകയും, നബിദിന സന്ദേശവും നടത്തി. മഹല്ല് പ്രസിഡന്റ് കെ.കെ.അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. വൈകുന്നേരം സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം വാര്‍ഡ് മെമ്പര്‍ ജെര്‍ളി കപ്രശ്ശേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടി.എം.അബ്ദുല്‍ഖാദര്‍, ഡോ.അബ്ദുസലാം പാലാട്ടുമ്മല്‍, പി.എം.കുഞ്ഞുമുഹമ്മദ്, എം.കെ.ഇബ്രാഹിം, എം.കെ.ഹമീദ് എന്നിവര്‍ സംസാരിച്ചു. കലാകായിക മല്‍സരങ്ങളില്‍ വിജയികളായവര്‍ക്ക് മദ്രസ അധ്യാപകന്‍ മുഹമ്മദ് റഹീഫ് സഹദി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കുന്നുകര മുസ് ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടികളില്‍ പ്രസിഡന്റ് എം.എ.അബ്ദുള്‍ ജബ്ബാര്‍ പതാക ഉയര്‍ത്തി.ഇമാം അബ്ദുള്‍ റസാഖ് ഫൈസി നബിദിന സന്ദേശം നല്‍കി. ഘോഷയാത്രയും മദ്രസ വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു. പറമ്പയം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡന്റ് എസ്.ഹംസ പതാക ഉയര്‍ത്തി.ഇമാം ശാക്കിര്‍ സലാം വഹബി നബിദിന സന്ദേശം നല്‍കി.
പെരുമ്പാവൂര്‍: മുടിക്കല്‍ മുസലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിന്റെ കീഴിലുള്ള ശറഫുല്‍ ഇസലാം മദ്‌റസ വിദ്യാര്‍ഥികളുടെ ഘോഷയാത്ര ജമാഅത്ത് ചീഫ് ഇമാം ഇഅ്ജാസ് കൗസരി ഫ്‌ളാഗ് ഓഫ് ചെയ്തു. സദര്‍ മുഅല്ലിം ഇസ്മായില്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി.
സൗത്ത് വല്ലം നൂറുല്‍ ഇസലാം മദ്‌റസയുടെ ആഭിമുഖ്യത്തില്‍ നബിദിനത്തോടനുബന്ധിച്ച് ഘോഷയാത്രയും മധുരപലഹാര വിതരണവും നടന്നു. രാവിലെ എട്ടിന് സൗത്ത് വല്ലം മഹല്ല് ഇമാം ഷാഹുല്‍ ഹമീദ് അന്‍വരി പതാക ഉയര്‍ത്തി. എം.എസ് പൂക്കുഞ്ഞികോയ തങ്ങള്‍ ദുആക്ക് നേതൃത്വം നല്‍കി. സദര്‍ മുഅല്ലി കെ.കുഞ്ഞുമുഹമ്മദ് മൗലവി, മദ്രസ പ്രസിഡന്റ് എം.എ ഷിഹാബ്, സെക്രട്ടറി കെ.എ നൗഫല്‍, മഹല്ല് - മദ്രസ ഭാരവാഹികള്‍, അധ്യാപകര്‍ എന്നിവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി.
വടക്കേ ഏഴിപ്രം മുള്ളന്‍കുന്ന് മുസലിം ജമാഅത്തിന്റേയും നിബ്രാസുല്‍ ഇസ്‌ലാം സെക്കണ്ടറി മദ്രസയുടേയും സംയുക്താമാഭിമുഖ്യത്തില്‍ നബിദിനത്തോടനുബന്ധിച്ച് ഘോഷയാത്രയും മധുരപലഹാര വിതരണവും നടത്തി. രാവിലെ ഏഴിന് പ്രസിഡന്റ് ഇ.എസ് ഉമ്മര്‍ പതാക ഉയര്‍ത്തി. ഖത്തീബ് എന്‍.സുഫിയാന്‍ ബാഖവി ചിറയിന്‍കീഴ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മദ്‌റസ വിദ്യാര്‍ഥികളുടെ ഇസ്‌ലാമിക കലാ-സാഹിത്യ മത്സരങ്ങള്‍ നടന്നു. താഹ ഫൈസി, അലി ഉസ്താദ്, സിദ്ധീഖ് മോളത്ത്, എ.കെ ജാഫര്‍, ഇ.എസ് കരീം, റഷീദ് പാലയ്ക്കല്‍, കബീര്‍ നാത്തേക്കാട്ട്, ഇ.എസ് നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മൂവാറ്റുപുഴ: മസ്ജിദുകളുടെയും മദ്രസകളുടെയും ആഭിമുഖ്യത്തില്‍ നബിദിന ഘോഷയാത്രയും മൗലീദ് പാരായണവും നടന്നു.മുവാറ്റുപുഴ, കിഴക്കേക്കര, പേട്ട, പെരുമറ്റം, പായിപ്ര, പേഴപ്പക്കാപ്പിള്ളി, മുളവൂര്‍, എന്നിവിടങ്ങളില്‍ മസ്ജിദുകളുടെയും മദ്‌റസകളുടെയും ആഭിമുഖ്യത്തില്‍ നബിദിന റാലി നടന്നു. നബിദിന റാലിയില്‍ ദഫ് മുട്ട്, കോല്‍കളി, എന്നീ നാടന്‍ കലാരൂപങ്ങളും അണിനിരന്നു. ഘോഷയാത്രയ്ക്ക് വിവിധ സംഘടനകളുടെയും വ്യാപാരികളുടെയും ആഭിമുഖ്യത്തില്‍ മധുര പലഹാരം വിതരണ നടന്നു.
ആലുവ : എടത്തല പഞ്ചായത്തിലെ വിവിധ മഹല്ലു ജമാ അത്തുകളുടെ ആഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു. പളളികളുടേയും മദ്രസ്സകളുടേയും നേതൃത്വത്തില്‍ റാലികളും മൗലിദ് പാരായണവും അന്നദാനവും നടന്നു. കുഴിവേലിപ്പടി മഹല്ലിന്റെ ആഭിമുഖ്യത്തില്‍ മിശക്കാത്തുല്‍ ഹുദാ മദ്‌റയില്‍ ജമാഅത്ത് പ്രസിഡന്റ് കെ.എം.അലിയാര്‍ പദാക ഉയര്‍ത്തി. ജമാഅത്ത് മുദരിസ് എ.പി.അഹമ്മദ് നൂര്‍ മുസ്ലിയാര്‍ ദുആയ്ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."