റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ കരിമാരംതോട് സന്ദര്‍ശിച്ചു
പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിനായി നികത്തിയ കരിമാരംതോട് മണ്ണുനീക്കി പൂര്‍ണമായും പുനഃസ്ഥാപിക്കുകയും നികത്തിയ നെല്‍വയലുകളില്‍ കൃഷിയിറക്കുകയും ചെയ്യുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. ആറന്മുള കരിമാരംതോടും വയലുകളും സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണിട്ടുനികത്തിയ തോട് ഹൈക്കോടതി ഉത്തരവു പ്രകാരം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് പറഞ്ഞ മന്ത്രി വാട്ടര്‍ അതോറിറ്റി 15000 മെട്രിക് ക്യൂബ് മണ്ണ് നീക്കം ചെയ്യുന്ന കാര്യം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമി എവിടെയുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാര്‍ നിലപാട്. വിമാനത്താവളത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രദേശത്ത് താമസിപ്പിച്ചിരിക്കുന്നവരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വീണാ ജോര്‍ജ് എം.എല്‍.എ, ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ, എ.ഡി.എം അനു എസ്. നായര്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."