HOME
DETAILS
MAL
എച്ച്.ഡി.എഫ്.സി ബാങ്കില്‍ 150 കോടി നിക്ഷേപം: അന്വേഷണം തുടങ്ങി
backup
December 14 2016 | 21:12 PM
ന്യൂഡല്‍ഹി: രാജ്യത്തെ പുതുതലമുറ ബാങ്കുകളിലൊന്നായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഡല്‍ഹി കരോള്‍ബാഗ് ശാഖയില്‍ 150 കോടി രൂപയുടെ നിക്ഷേപം എത്തിയതുസംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. ബാങ്കിലെ വിവിധ അക്കൗണ്ടുകള്‍ അന്വേഷണ സംഘം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
ചില അക്കൗണ്ടുകളില്‍ നോട്ട് നിരോധനം വന്ന നവംബര്‍ എട്ടിനും 25നും ഇടയില്‍ 30 കോടി രൂപയാണ് നിക്ഷേപമായി എത്തിയത്. ഈ നിക്ഷേപകരെക്കുറിച്ച് ചില സംശയങ്ങളുണ്ടെന്നും ഹവാല ഇടപാടുകാരാണോ ഇതിന് പിന്നിലെന്ന് സംശയിക്കുന്നുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
അതേസമയം പതിവുപോലുള്ള പരിശോധനകളാണ് എന്‍ഫോഴ്സ്മെന്റ് നടത്തുന്നതെന്നും ഇതില്‍ അസ്വാഭാവികതയില്ലെന്നുമാണ് എച്ച്.ഡി.എഫ്.സി ബാങ്ക് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."