അസ്ഥിരോഗ വിദഗ്ധരുടെ സമ്മേളനത്തിന് തുടക്കം
കൊച്ചി: ഇന്ത്യന്‍ ഓര്‍ത്തോപീഡിക് അസോസിയേഷന്റെ അറുപത്തിയൊന്നാമത് ദേശീയ സമ്മേളനം അയാകോകണ്‍ 2016ന് തുടക്കമായി. സമ്മേളനത്തിന്റെ ഉദ്ഘാടനം മുന്‍ ഡല്‍ഹി മെട്രോ ചീഫ് ഇ. ശ്രീധരന്‍ നിര്‍വഹിച്ചു. റോഡ്‌സുരക്ഷ ഒരു സാമൂഹിക പെരുമാറ്റച്ചട്ടമായി വളര്‍ച്ചപ്രാപിക്കാനുള്ള സമയം അതിക്രമിച്ചുകഴിഞ്ഞുവെന്നും ഏറിവരുന്ന വാഹനാപകടങ്ങളും, മരണനിരക്കും, അംഗഭംഗവും, അവശതയും ഇനിയും അവഗണിക്കാനാവില്ല.
സുരക്ഷിതമായ റോഡുകളും, റോഡ് നെറ്റ്‌വര്‍ക്കുകളും വിദഗ്ധമായ പ്ലാനിങ്ങും, ഡിസൈനിങ്ങും വഴി നിര്‍മിക്കേണ്ടതും, പുനര്‍ നിര്‍മിക്കേണ്ടതുമായുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഇന്ത്യന്‍ ഓര്‍ത്തോപീഡിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സുധീര്‍ കപൂര്‍ അധ്യക്ഷനായി. ഇന്ത്യന്‍ ഓര്‍ത്തോപീഡിക് അസോസിയേഷന്‍ സെക്രട്ടറി ഡോ: സഞ്ചയ് ജയിന്‍, ഡോ: ലാസര്‍ ചാണ്ടി, ഡോ: ടാജന്‍ പി.ജെ., കേരളാ ഓര്‍ത്തോപീഡിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ: ബാബു ജോസഫ്, ഡോ: വാസുദേവന്‍ പി.എന്‍. എന്നിവര്‍ സംസാരിച്ചു.
സമ്മേളനത്തിന്റെ ഒന്നാം ദിവസം കൊച്ചി ലെ മെരിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പഞ്ചാബ് ഓര്‍ത്തോപീഡിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പീഡിയാട്രിക് ഓര്‍ത്തോപീഡിക്‌സ്, ജനറല്‍ ഓര്‍ത്തോപീഡിക്‌സ്, സന്ധി മാറ്റിവെയ്ക്കല്‍, സ്‌പൈന്‍, ബോണ്‍ ട്യൂമര്‍ എന്നീ വിഷയങ്ങളിലെ തുടര്‍ വൈദ്യശാസ്ത്ര പഠനങ്ങള്‍ ശ്രദ്ധേയമായി.
നാല് ദിവസങ്ങളിലായി അറുനൂറിലധികം ശാസ്ത്ര പ്രബന്ധങ്ങളും, അനുബന്ധ ചര്‍ച്ചകളും ആറ് വ്യത്യസ്ത വേദികളിലായി നടക്കും. ക്ഷതങ്ങളുടെ വിവിധ ശാസ്ത്രീയ വശങ്ങള്‍, മിനിമല്‍ ഇന്‍വേസീവ് സര്‍ജറി, സുഷുമ്‌നാ നാഡിയുടെ ക്ഷതം, ബോണ്‍ ട്യൂമര്‍, അസ്ഥിക്ഷയം, പക്ഷാഘാത വൈകല്യങ്ങള്‍, അസ്ഥികളുടെയും അസ്ഥിസന്ധികളുടെയും പുനര്‍നിര്‍മ്മാണം, ഈ മേഖലകളിലെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍, നവീന മാര്‍ഗങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ചാവിഷയമാകുമെന്ന് ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. ടാജന്‍ പി.ജെ പറഞ്ഞു.
ബ്രിട്ടീഷ് ഓര്‍ത്തോപീഡിക് സൊസൈറ്റി പ്രസിഡന്റ് ഡോ. ഇയാന്‍ വിന്‍സണ്‍, എമിറേറ്റ്‌സ് ഓര്‍ത്തോപീഡിക് സൊസൈറ്റി പ്രസിഡന്റ് ഡോ. സയീദ് അല്‍ താനി, പ്രൊഫസര്‍ ആദം വാട്ട്‌സ് (യു.കെ), ഡേവിഡ് ബെല്‍ (കാനഡ), പ്രൊഫ: അന്റൂണ്‍ ഷ്‌ലോസ്സര്‍ (ബെല്‍ജിയം), പ്രൊഫ. ഗ്രെയ്ഷന്‍ (ജെര്‍മ്മനി), റോബ് മിഡില്‍ട്ടണ്‍ (യു.കെ), ഡോ. ജോനാഥാന്‍ ലൂക്കാസ് (ലണ്ടന്‍), ജെറി മെകോയ് (അയര്‍ലണ്ട്), ഫ്രെഡ് റോബിന്‍സണ്‍ (യുകെ), പ്രൊഫ. ഇയാന്‍ സ്റ്റോക്‌ലി (യു.കെ), നിക് തോമസ് (യു.കെ), പ്രൊഫ. ബീറ്റ് ഹിന്റര്‍മാന്‍ (സ്ര്വിറ്റ്‌സര്‍ലാന്റ്), ഡോ. മൈക്കിള്‍ സിംസ് (ഓസ്‌ട്രേലിയ), ക്രിസ് സിസാക് (ഹംഗറി), പ്രൊഫ. ജാക്വിസ് കാട്ടണ്‍ (ഫ്രാന്‍സ്) പ്രൊഫ. കൊണ്‍റ്റെട്യൂക്ക ഫാബിയൊ (ഇറ്റലി) യങ്ങ്‌സ്യൂ ബ്യുണ്‍ (കൊറിയ), ഗു ഹീ ജംഗ് (കൊറിയ) യൊന്‍ സിക് യൂ (കൊറിയ) എന്നീ അന്താരാഷ്ട്ര ഫാക്കല്‍റ്റികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."