മാവോവാദികള്‍ക്കായി തീവ്രവാദികളും മൗലികവാദികളും വാദിക്കുന്നു: പി ജയരാജന്
ശ്രീകണ്ഠപുരം: അറുപതുകളുടെ അവസാനത്തില്‍ തുടങ്ങിയ മാവോവാദികളുടെ പ്രവര്‍ത്തനം തലശ്ശേരി, പുല്‍പ്പള്ളി സ്റ്റേഷന് അക്രമത്തിലും ജന്മിമാരുടെ തല കൊയ്യലിലും തുടങ്ങിയ ഉന്മൂലന സിദ്ധാന്ദം അന്നേ എതിര്‍ത്തിരുന്നുവെന്നും വ്യക്തികളെയല്ല നശിപ്പിക്കേണ്ടത് സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതിയെയാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്. ശ്രീകണ്ഠപുരത്ത് സി.പി.എം ഏരിയ കമ്മറ്റി സംഘടിപ്പിച്ച ആര്.എസ്.എസ് അക്രമത്തിനെതിരായുള്ള ചിത്രപ്രദര്‍ശനത്തിന്റെ രണ്ടാം ദിന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ മാവോവാദികള്‍ക്കു വേണ്ടി ശബ്ദിക്കുന്നതു തീവ്രവാദ മൗലികവാദമുള്ള സോളിഡാരിറ്റിയാണ്. ആദിവാസികളെ വഴിതെറ്റിക്കാനാണ് മാവോവാദികള്‍ ശ്രമിക്കുന്നത്. ഫസല്‍ വധം ആര്.എസ്.എസ് ആസൂത്രിത കൊലപാതകമാണെന്നു മനസിലാക്കിയിട്ടും സി.ബി.ഐ അന്വേഷണം തൃപ്തികരമെന്നാണു എസ്.ഡി. പി.ഐ പറയുന്നത്. മുസ്ലിംകളെയും ക്രിസ്ത്യാനികളേയും ഇല്ലാതാക്കലാണ് ആര്‍എസ്.എസിന്റെ പരിപാടി. ജില്ലക്കു പുറത്തു നിന്നു വരുന്ന പ്രചാരക്മാരാണ് ഇവിടെ ആളുകളെ കൊല്ലുന്നതെന്നും ജയരാജന് പറഞ്ഞു. എം.സി രാഘവന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."