HOME
DETAILS
MAL
ഇന്റര്‍നെറ്റ് ബാങ്കിങ്: എച്ച്.എസ്.ബി.സി ബ്രിട്ടനില്‍ 1,000 ശാഖകള്‍ പൂട്ടി
backup
December 15 2016 | 19:12 PM
ലണ്ടന്‍: ഇന്റര്‍നെറ്റ് ബാങ്കിങ് സജീവമായതിനെ തുടര്‍ന്ന് എച്ച്.എസ്.ബി.സി ബ്രിട്ടനിലെ ആയിരത്തിലേറെ ശാഖകള്‍ അടച്ചു. ബ്രിട്ടനില്‍ ബാങ്കിന്റെ ശാഖകള്‍ ഇതോടെ നാലിലൊന്നായി ചുരുങ്ങി. 2015 ജനുവരി മുതല്‍ 27 ശതമാനം ശാഖകളാണ് അടച്ചത്. ഈ കാലയളവില്‍ ചെറുകിട സഹകരണ ബാങ്കുകളും പകുതിയോളം ശാഖകള്‍ വെട്ടിക്കുറച്ചു. ഇന്റര്‍നെറ്റ്, സ്മാര്‍ട്ഫോണ്‍ വഴി എച്ച്.എസ്.ബി.സി കൂടുതല്‍ ഇടപാടുകള്‍ നടത്തുന്നുണ്ട്. 56 ശതമാനം ഇടപാടുകാരും ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. എന്നാല്‍ ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത 20 ദശലക്ഷം പേര്‍ക്ക് ബാങ്കിങ് സേവനം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."