എ.കെ.എസ് ജില്ലാ സമ്മേളനം നാളെ മുതല്‍ പനമരത്ത്
കല്‍പ്പറ്റ: ആദിവാസി ക്ഷേമസമിതി ജില്ലാസമ്മേളനം ഈമാസം 17, 18 തീയതികളില്‍ പനമരത്ത് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി വിദ്യാധരന്കാണിയും 18ന് വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്യും. 250 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വിദ്യാഭ്യാസം, തൊഴില്‍, ഭൂമി തുടങ്ങിയ മേഖലയിലെ കാതലായ പ്രശ്നങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും.
സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള പതാക പഴശ്ശി സ്മൃതി മണ്ഡപത്തില്‍നിന്ന് ജില്ലാ പ്രസിഡന്റ് സീതാബാലന്റെ നേതൃത്വത്തിലും കൊടിമരം ലക്കിടി കരിന്തണ്ടന് സ്മൃതി മണ്ഡപത്തില്‍ നിന്നും സംസ്ഥാന ട്രഷറര്‍ വി കേശവന്റെ നേതൃത്വത്തിലും ഇന്ന് പൊതുസമ്മേളന നഗരിയില്‍ എത്തിക്കും.
വൈകീട്ട് സ്വാഗതസംഘം ചെയര്മാന് എ.എന്‍ പ്രഭാകരന് പതാക ഉയര്‍ത്തും. പ്രതിനിധിസമ്മേളനത്തില്‍ കെ.സി കുഞ്ഞിരാമന്, എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്, ഒ.ആര് കേളു എന്നിവര്‍ സംബന്ധിക്കും. പൊതുസമ്മേളനത്തില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ എ.എന്‍ പ്രഭാകരന്, പി വാസുദേവന്‍, സീതാബാലന്, കെ.ടി പ്രകാശന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."