
ഹൈക്കോടതി വിധി കാറ്റില്‍ പറത്തി അക്രമികള്‍ക്ക് പൊലിസ് സംരക്ഷണം
പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ ജുമാമസ്ജിദില്‍ സമസ്ത വിഭാഗത്തിന് പൊലിസ് സംരഷണം നല്‍കണമെന്ന കോടതിവിധിയുïായിട്ടും വിധിയെ കാറ്റില്‍പറത്തി പള്ളിയില്‍ മാരകായുധങ്ങളുമായെത്തി ആക്രമണം നടത്തിയ കാന്തപുരം ഗുïാസംഘത്തിന് പൊലിസ് സംരക്ഷണം. ബുധനാഴ്ച മഗ്‌രിബ് നിസ്‌കാരം തുടങ്ങവെയാണ് അക്രമിസംഘം കത്തി, ഇരുമ്പ് ദണ്ഡ്, ആണിയടിച്ച പട്ടിക, കരിങ്കല്‍ ചീളുകള്‍ തുടങ്ങിയവയുമായി പള്ളിയില്‍ ഇരച്ചുകയറി പ്രാര്‍ഥനക്കെത്തിയവരെ ക്രൂരമായി മര്‍ദിച്ചത്.
വിവിധപ്രദേശങ്ങളില്‍ നിന്നെത്തിയ ഗുïാസംഘം പള്ളിക്ക് സമീപമുള്ള കാന്തപുരത്തിന്റെ സംഘടനയുടെ മദ്‌റസയില്‍ വൈകിട്ടോടെ യോഗം ചേര്‍ന്ന് ഗൂഢാലോചനയിലൂടെ ആസൂത്രിതമായി നടത്തിയ നീക്കമായിരുന്നു പള്ളിയിലുïായ ആക്രമണം. കൊലവിളി നടത്തി ആയുധങ്ങളുമായെത്തിയ അക്രമികളില്‍ നിന്നു വിശ്വാസികള്‍ ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തിയാണ് നിസ്‌ക്കാരത്തിനെത്തിയ കുട്ടികളും വൃദ്ധരുമടക്കമുള്ളവരുടെ ജീവന്‍ രക്ഷിച്ചത്. വൃദ്ധരുള്‍പ്പെടെ പതിനെട്ടോളം പേര്‍ക്കാണ് അക്രമണത്തില്‍ പരുക്കേറ്റിരുന്നത്. പലര്‍ക്കും തലക്കാണ് ഗരുതരമായി പരുക്കേറ്റത്.
വഖഫ് ബോര്‍ഡ് നടത്തിയ തെരഞ്ഞെടുപ്പിലൂടെ ഭരണം നടത്തിവരുന്ന സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പള്ളിക്കും പള്ളിയില്‍ വരുന്ന വിശ്വാസികള്‍ക്കും സംരക്ഷണം നല്‍കേï നിയമപാലകര്‍ കാന്തപുരത്തിന്റെ സംഘടനാപ്രവര്‍ത്തകരായ ഗുïാസംഘത്തിന് പൂര്‍ണസംരക്ഷണം നല്‍കുകയായിരുന്നു. പള്ളിയില്‍ പരുക്കേറ്റ് കിടക്കുന്നവരെ ആശുപത്രില്‍ കൊï് പോകാന്‍ അനുവദിക്കാതെ ഗുïാസംഘം പള്ളിയുടെ വാതില്‍ ഉള്ളില്‍ നിന്നുംപൂട്ടി അക്രമണം തുടര്‍ന്നു.
പിന്നീട് സംഘടിച്ചെത്തിയ നാട്ടുകാരാണ് പരുക്കേറ്റ പലരെയും ആശുപത്രിയിലെത്തിച്ചത്. ഇതിനിടെയെത്തിയ പൊലിസ് അക്രമികളെ പിടികൂടാതെ പള്ളിയില്‍ പരുക്കേറ്റു കിടക്കുന്നവരെ മര്‍ദിക്കുകയാണുïായത്. പൊലിസ് നോക്കി നില്‍ക്കെയാണ് ഖുത്വുബ നിര്‍വഹിക്കുന്ന മിമ്പര്‍ ഉള്‍പ്പെടെയുള്ള പള്ളിയിലെ ഫര്‍ണിച്ചറുകളും മറ്റു ഉപകരണങ്ങളും അക്രമിസംഘം തച്ചുതകര്‍ത്തത്. തൊട്ടടുത്തുള്ള സമസ്തയുടെ മദ്‌റസയും അക്രമികള്‍ എറിഞ്ഞുതകര്‍ത്തു. ഹൈക്കോടതിയില്‍ ഉള്‍പ്പെടെ പതിനാലിലേറെ തവണ വിവിധ കോടതിയിലായി പള്ളിയുടെ ഭരണം കൈക്കലാക്കാന്‍ ശ്രമം നടത്തിയിട്ടും പരാജയപ്പെട്ടതോടെയാണ് ഇവര്‍ പലതവണയായി പള്ളിയില്‍ ആക്രമണം നടത്തി വരുന്നത്. തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത പള്ളി പൂട്ടിക്കുകയെന്ന നിഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ് ഗുïാസംഘം ബുധനാഴ്ച പള്ളിയിലുïാക്കിയ അക്രമ സംഭവങ്ങള്‍.
ഗുïാസംഘത്തിന്റെ ആക്രമണത്തിന് ശേഷം പൊലിസും അങ്ങാടിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പല ആവശ്യങ്ങള്‍ക്കായി ടൗണിലെത്തിയ സ്ത്രീകളും വൃദ്ധരുമുള്‍പ്പെടെയുള്ളവരെ ലാത്തിയുമായെത്തി വിരട്ടിയോടിച്ചു.
പലരും വീണു പരുക്കേറ്റു. നിരവധി ബൈക്കുകള്‍ പൊലിസ് ചവിട്ടിതകര്‍ത്തു. കടകളില്‍ സാധനങ്ങള്‍ വാങ്ങുന്നവരെ സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കാതെ ഓടിച്ച പൊലിസ് ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നവരെ പോലും ഭക്ഷണം കഴിച്ചുതീര്‍ക്കാന്‍ അനുവദിക്കാതെ അടിച്ചോടിക്കുകയായിരുന്നു. പള്ളിക്കല്‍ ബസാറിലും തൊട്ടടുത്തുള്ള കാവുംപടി അങ്ങാടിയിലും പൊലിസ് കടകളടപ്പിച്ചും ലൈറ്റുകള്‍ ഓഫ് ചെയ്യിപ്പിച്ചും അന്തരീക്ഷം ഭീകരമാക്കി.
തേഞ്ഞിപ്പലം എസ്.ഐ അഭിലാഷിന്റെ നേതൃത്തിലായിരുന്നു പൊലിസിന്റെ അരങ്ങേറ്റം. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയും ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ഫോട്ടോ ഗ്രാഫര്‍മാരെയും പൊലിസ് തടഞ്ഞു. പ്രാര്‍ഥന നിര്‍ത്തിവച്ച പള്ളി ഇന്നലെ മുതല്‍ വന്‍ പൊലിസ് സംരക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ
Saudi-arabia
• 16 minutes ago
പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ
Cricket
• 31 minutes ago
'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്
International
• 34 minutes ago
"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി
Kuwait
• 38 minutes ago
അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം
Football
• an hour ago
രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം
National
• an hour ago
ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ
uae
• an hour ago
ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്
Cricket
• 2 hours ago
ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ
uae
• 2 hours ago
കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 2 hours ago
നാളെ എസ്.എഫ്.ഐ പഠിപ്പു മുടക്ക്; സമരം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള വരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച്
Kerala
• 3 hours ago
മസ്കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും
qatar
• 3 hours ago
പ്രസവാനന്തര വിഷാദം; 27കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു, അറിയണം ഈ മാനസികാവസ്ഥയെ
National
• 3 hours ago
കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് തിരിച്ചടി, അപ്പീൽ നൽകും
Kerala
• 3 hours ago
ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ; ഈ മാസത്തെ ഏറ്റവും താഴ്ചയില്‍. ചാഞ്ചാട്ടം തുടരുമോ?
Business
• 5 hours ago
ഗുജറാത്ത് വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു; മൂന്ന് മരണം, തകർന്നത് 45 വർഷം പഴക്കമുള്ള പാലം
National
• 5 hours ago
ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് നിയമലംഘനങ്ങളും കണ്ടെത്താന്‍ എഐ ക്യാമറകള്‍; നിയമലംഘകരെ പൂട്ടാന്‍ റോയല്‍ ഒമാന്‍ പൊലിസ്
oman
• 5 hours ago
24 മണിക്കൂറിനിടെ രണ്ടു തവണ നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്ന് സൂചന
International
• 5 hours ago
മരണത്തിന്റെ വക്കില്‍നിന്നും ഒരു തിരിച്ചുവരവ്; സലാലയില്‍ മുങ്ങിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നാട്ടിലെത്തി
oman
• 4 hours ago
മായം ചേർത്ത കള്ള് കുടിച്ച് 15 പേർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരം
National
• 4 hours ago
റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ
Saudi-arabia
• 4 hours ago