അലിഗഡ്: ജനകീയ മുന്നേറ്റം അനിവാര്യം എം.എസ്.എഫ്
പെരിന്തല്‍മണ്ണ: ഏറെ പ്രതീക്ഷയോടെയും വലിയ ആഘോഷത്തോടെയും വരവേറ്റ അലിഗഡ് സെന്ററില്‍ അടിസ്ഥാന സൗകര്യം ഇല്ലാത്തതിനെതിരെ എം.എസ്.എഫ് സേവ് അലിഗഢ് മലപ്പുറം സെന്റര്‍ മണ്ഡലം ക്യാംപയിന് തുടക്കമിടുന്നു. മുഴുവന്‍ പ്രതീക്ഷകളെയും തകര്‍ത്ത് സെന്റര്‍ തുടങ്ങിയ അതേപടി തന്നെ നില്‍ക്കുകയാണ്. രï് തവണ തറക്കല്ലിടല്‍ കര്‍മ്മം നടത്തിയതല്ലാതെ ഇത് വരെയും സ്ഥിരം കെട്ടിടങ്ങളുടെ പ്രവര്‍ത്തി ആരംഭിക്കാന്‍ സാധിച്ചിട്ടില്ലെന്ന് എം.എസ്.എഫ് ആരോപിക്കുന്നു. അലിഗഡ് സെന്ററിന്റെ ഇന്നത്തെ അവസ്ഥയില്‍ ശബ്ദിക്കാന്‍ ആഗ്രഹിക്കുന്ന ജനങ്ങളുടെ ശബ്ദമാകാനുള്ള ശ്രമത്തിലാണ് എം.എസ്.എഫ്. ജനകീയ മുന്നേറ്റത്തിന് അരങ്ങൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്് 2016 ഡിസംബര്‍ 16 മുതല്‍ 2017 ഫെബ്രുവരി 15 വരെ നീï് നില്‍ക്കുന്ന സേവ് അലിഗഡ് മലപ്പുറം സെന്റര്‍ ക്യാമ്പയിന്‍ നടത്തുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. നിയോജക മണ്ഡലം എം.എസ്.എഫ് ക്യാംപയിനിന്റെ ഉദ്ഘാടനം ഡിസംബര്‍ 16 ന്് മലപ്പുറം സെന്ററിന്റെ പ്രഥമ ഡയറക്ടര്‍ ഡോ.പി.മുഹമ്മദ് നിര്‍വ്വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സലാം മണലായ, റഷീദ് മേലാറ്റൂര്‍, മുബാറക്ക് തൂത തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."