കോണ്‍ഗ്രസിന് തെറ്റുപറ്റിയെന്ന് കാണിച്ച് വി.വി പ്രകാശിന്റെ ഫോട്ടോ പതിച്ച ഫ്‌ളക്‌സ് ബോര്‍ഡ്
നിലമ്പൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പരാജയപ്പെട്ടതിനു പിന്നാലെ കോണ്‍ഗ്രസിലെ ഭിന്നത വെളിവാക്കുന്ന ഫ്‌ളക്‌സ്‌ബോര്‍ഡ് നിലമ്പൂരില്‍ സ്ഥാപിച്ച നിലയില്‍. നിലമ്പൂര്‍ ഗവ. പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിനു സമീപമാണ് സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരില്‍ വി.എം സുധീരന്‍, വി.വി പ്രകാശ് എന്നിവരുടെ ഫോട്ടോ പതിച്ച കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. നേതൃത്വത്തിന് തെറ്റുപറ്റി, അണികള്‍ തിരുത്തി എന്ന തലക്കെട്ടാണ് നല്‍കിയിരിക്കുന്നത്. ആദര്‍ശ രാഷ്ട്രീയത്തിന്റെ അമരക്കാരന്‍ വി.എം സുധീരന് അഭിവാദ്യങ്ങള്‍ എന്നും, നെറിക്കെട്ട രാഷ്ട്രീയത്തിനെതിരെ നേരിന്റെ പോരാട്ടം എന്നിങ്ങനെയും ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയതു മുതല്‍ ആരംഭിച്ച പോര് ആര്യാടന്‍ ഷൗക്കത്ത് പരാജയപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി കല്ലായി മുഹമ്മദലിയും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയാണ് പരാജയകാരണമെന്ന് ആരോപിച്ച് രംഗത്തുവന്നിരുന്നു. നിലമ്പൂരില്‍ മുസ്‌ലിംലീഗിലെ ഒരു നേതാവും, കോണ്‍ഗ്രസിലെ ചിലരും ആര്യാടന്‍ ഷൗക്കത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങി പ്രവര്‍ത്തിച്ചുവെന്ന് നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വിമര്‍ശനങ്ങളുമായി ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. വിവാദമയാതോടെ ബോര്‍ഡ് പിന്നീട് നീക്കം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."