വീടിന് തീപിടിച്ച് ഉപകരണങ്ങള്‍ കത്തിനശിച്ചു
ഹരിപ്പാട്: വീടിന് തീപിടിച്ച് ഉപകരണങ്ങള്‍ കത്തിനശിച്ചു . പത്താം വാര്‍ഡ് ശോഭാസദനത്തില്‍ ലോറന്‍സിന്റെ വീടാണ് കത്തിയത്. ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് വീട്ടില്‍ നിന്ന് പുക ഉയരുന്നത് സമീപവാസികള്‍ കണ്ടത്.
ഓടിക്കൂടിയവരാണ് അടുത്തുളള തോട്ടില്‍ നിന്ന് വെളളവും മറ്റും കോഴിയൊഴിച്ച് തീ അണച്ചത്. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ കതക് ചവിച്ചിപ്പൊളിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.ഹാളിലാണ് തീപ്പിടിത്തമുണ്ടായത്. ടിവി, കട്ടില്‍, പുല്‍ക്കട്ടര്‍, തീന്‍മേശ,ടേബിള്‍, ഒന്‍പത് കസേരയുള്‍പ്പെടെ ഹാളിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളെല്ലാം നശിച്ചു. ഭിത്തി ചൂടില്‍ വിണ്ടുകീറി, ജനല്‍പാളികളുടെ ഗ്ലാസ്സുകള്‍ പൊട്ടിത്തെറിച്ചു. വീടിന്റെ മുഴുവന്‍ വയറിങ്ങും കത്തി. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജും നശിച്ചു. തൊഴിലുറപ്പ് പദ്ധതി കാര്‍ഡ് ഉള്‍പ്പെടെയുളള രേഖകളും ചാമ്പലായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ഏകദേശം രണ്ടരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."