HOME
DETAILS
MAL
ഫ്യൂസ് ഊരാനെത്തി;വീട്ടുകാരന് പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചു
backup
December 16 2016 | 06:12 AM
ഹരിപ്പാട്: ഫ്യൂസ് ഊരാനെത്തിയ ജീവനക്കരനെ വീട്ടുകാരന് പട്ടിയെ വിട്ട് കടിപ്പിച്ചതായി പരാതി. ഇലക്ട്രിസിറ്റി ഹരിപ്പാട് ഓഫീസിലെ മസ്ദൂര്‍ ജീവനക്കാരനായ നിസാറി (37) നാട് ഇന്നലെ പകല്‍ 3.30 ഓടെ പട്ടിയുടെ കടിയേറ്റത്.
കുമാരപുരം ചെന്നാട്ട് കോളനിയിലെ ഒരു വീട്ടില്‍ കറണ്ടു ചാര്‍ജ് അടയ്ക്കാത്തതിനെ തുടര്‍ന്ന് ലൈന്‍ ഡിസ്കണക്റ്റ് ചെയ്യുവാന്‍ ചെന്നപ്പോള്‍ വീട്ടുടമസ്ഥന് ഇദ്ദേഹത്തെ അസഭ്യം പറയുകയും പട്ടിയെ അഴിച്ചുവിടുകയുമായിരുന്നു.
ഇയാള്‍ അറിയിച്ചതനുസരിച്ച് ഹരിപ്പാട്ട് നിന്ന് കൂടുതല്‍ ജീവനക്കാരെത്തി ലൈന്‍ ഡിസ്കണക്റ്റ് ചെയ്തു.
നിസാര്‍ ഹരിപ്പാട് ഗവ.ആശുപത്രിയില്‍ ചികിത്സ തേടി.ഹരിപ്പാട് പോലീസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."