ജനകീയ കൂട്ടായ്മയില്‍ തടയണ നിര്‍മിച്ചു
വടകര: വരാനിരിക്കുന്ന കടുത്ത വേനലിനെ നേരിടാന്‍ ജനകീയ കൂട്ടായ്മയില്‍ തോടിന് തടയണ നിര്‍മിച്ചു. ആയഞ്ചേരി-വേളം കോള്‍നില വികസന പദ്ധതിയുടെ ഭാഗമായ തോടിന് കുറുകെ പാലോടിക്കുന്ന് പാലത്തിന് സമീപമാണ് തടയണ നിര്‍മിച്ചത്.
തോടിന് ആഴവും വീതിയും കൂട്ടിയതോടെ വേളം പഞ്ചായത്തിലെ പാലോടിക്കുന്ന് ഭാഗത്തെ നിരവധി കിണറുകളില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വെള്ളം വറ്റുകയാണ്. മുമ്പ് ധാരാളം വെള്ളം കിട്ടിയ കിണറുകളാണിത്.
നൂറുകണക്കിന് കുടുംബങ്ങളെയാണ് കുടിവെള്ളക്ഷാമം ദുരിതത്തിലാഴ്ത്തിയത്. ദൂരസ്ഥലങ്ങളില്‍ നിന്ന് വെള്ളം കൊണ്ടുവരേണ്ട അവസ്ഥയിലായിരുന്നു പ്രദേശവാസികള്‍. ഇതോടെയാണ് തോടിന് തടയണ നിര്‍മിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങി മണ്ണ് നിറച്ച ചാക്കുകള്‍ കൊണ്ട് തടയണ പണിതു. പാലോടിക്കുന്ന് പാലത്തിനോട് ചേര്‍ന്നു പണിത തടയണയുടെ സഹായത്താല്‍ വെള്ളം തടഞ്ഞു നിര്‍ത്തിയാല്‍ വരുന്ന വേനലില്‍ അല്‍പം ആശ്വാസം കിട്ടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."