ഫറോക്കില്‍ ജപ്പാന്‍കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തികള്‍ വേഗത്തിലാക്കും
ഫറോക്ക്: ജപ്പാന് കുടിവെളള പദ്ധതി ഫറോക്ക്, കരുവന്തിരുത്തി വില്ലേജുകളിലെ പ്രവര്‍ത്തികള്‍ വേഗത്തിലാക്കും. വിതരണ പൈപ്പിടാന്‍ ബാക്കിയുളള സ്ഥലങ്ങളുടെ വിവരങ്ങള്‍ ഡിവിഷന് കൗണ്‍സിലര്‍മാര്‍ മുഖേന ശേഖരിച്ചു. സ്കെച്ച് തയാറാക്കി മുനിസിപ്പാലിറ്റി ഡിസംബര്‍ 31നകം സമര്‍പ്പിക്കാനും എം.എല്‍.എ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനമായി.
സ്കെച്ചു പ്രകാരം വാട്ടര്‍ അതോറിറ്റി പുതിയ എസ്റ്റിമേറ്റ് തയാറാക്കും. ഫറോക്ക് നിന്നു പെരുമുഖത്തെ ഓവര്‍ ഹെഡ് ടാങ്കിലേക്ക് വെള്ളമെത്തിക്കുന്നതിന് സംപ്, ബൂസ്റ്റിംഗ് സ്റ്റേഷന്, പൈപ്പ് ലൈന്‍ പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റും തയാറാക്കും. പ്രവര്‍ത്തിക്ക് ഫണ്ട് ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കുമെന്നു വി.കെ.സി.മമ്മദ്കോയ.എം.എല്‍.എ അറിയിച്ചു. സ്ഥാപിച്ച പൈപ്പുകളില്‍ വെള്ളം ചാര്‍ജുചെയ്യുന്ന പ്രവര്‍ത്തി രണ്ടുമാസത്തിനകം പൂര്‍ത്തീകരിക്കും. വെള്ളമെത്തുന്ന പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിനു വേണ്ട നടപടി സ്വീകരിക്കും. ഫറോക്ക് നഗരസഭ ചെയര്‍പേഴ്സണ്‍ ടി.സുഹറാബി, വൈസ് ചെയര്മാന് വി.മുഹമ്മദ് ഹസ്സന്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി. ആസിഫ്, സബീന മന്‍സൂര്‍, ടി.നുസറത്ത്, എം.ബാക്കിര്‍, എം.സുധര്‍മ്മ, അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് അഷ്റഫ്, അസി.എന്‍ജിനീയര്‍ മുരളീധരന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."