റബര്‍ കയറ്റുമതി വര്‍ധിക്കുന്നതായി റബര്‍ ബോര്‍ഡ്
കോട്ടയം: അന്താരാഷ്ട്രവില ഉയര്‍ന്നതിന്റെ ഫലമായി ഇന്ത്യയില്‍ നിന്നുള്ള റബര്‍കയറ്റുമതി വര്‍ധിച്ചുവരുന്നതായി റബര്‍ ബോര്‍ഡ് .
2013 ഡിസംബര്‍ മുതല്‍ റബറിന്റെ ആഭ്യന്തരവില അന്താരാഷ്ട്ര വിലയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. 2016 ജൂലൈയില്‍ ആര്‍.എസ്.എസ് നാലാംതരം ഷീറ്റുറബറിന്റെ വില ബാങ്കോക്ക് കമ്പോളത്തിലെ സമാനമായ ഇനത്തിന്റെ വിലയേക്കാള്‍ 35 രുപ കൂടുതലായിരുന്നു. എന്നാല്‍ 2016ന്റെ മൂന്നാം പാദത്തില്‍ ഈ വിലവ്യത്യാസം കുറഞ്ഞുവരാന്‍ തുടങ്ങി.
നവംബര്‍ രണ്ടാമത്തെയാഴ്ച മുതല്‍ വിദേശവിപണി കുതിച്ചുകയറി ഇപ്പോള്‍ ആഭ്യന്തരവിലയുടെ ഏറെ മുകളില്‍ എത്തിനില്‍ക്കുന്നു. ചൈനയുടെ ഡിമാന്റ് കൂടിയതും, എണ്ണവിലയും അമേരിക്കന്‍ഡോളറിന്റെ മൂല്യവും ഉയര്‍ന്നതും ആണ് ഈ വിലക്കയറ്റത്തിനു കാരണം.
പ്രമുഖ ഉല്‍പാദക രാജ്യങ്ങളായ തായ്‌ലന്റ്, ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ന്നിന്നുള്ള റബര്‍ ഭൂരിഭാഗവും കയറ്റുമതി ചെയ്യപ്പെടുകയാണ്.
അതിനാല്‍ തന്നെ ചൈന, ഇന്ത്യ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഊഹക്കച്ചവടം സംബന്ധിച്ച വാര്‍ത്തകള്‍ റബര്‍വിലയെ എളുപ്പത്തില്‍ സ്വാധീനിക്കാറുണ്ട്. ഊഹക്കച്ചവടത്തിലെ ഇത്തരം പ്രവണതകളാണ് അന്താരാഷ്ട്രവിലയിലെ പെട്ടെന്നുള്ള കുതിച്ചുകയറ്റത്തിനു കാരണം. ചൈനയിലെ ഷാങ്ഹായ്, ജപ്പാനിലെ ടോക്കോം എന്നീ അവധിവ്യാപാര എക്‌സ്‌ചേഞ്ചുകളിലെ കുതിപ്പും ഇതിനുകാരണമായി.
അന്താരാഷ്ടവിപണിയിലെ മിച്ചം മുതലെടുത്ത് പരമാവധി കയറ്റുമതി നടത്തുക എന്നതാണ് ഈ അവസരത്തില്‍ റബര്‍ബോര്‍ഡിന്റെ നിലപാട്. നല്ലതോതില്‍ കയറ്റുമതി നടന്നാല്‍ ആഭ്യന്തരവില അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തും.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ ഇന്ത്യയില്‍ നിന്നുള്ള റബര്‍ കയറ്റുമതി 650 ടണ്‍ മാത്രമായിരുന്നു. ഇക്കഴിഞ്ഞ മാസം മുതല്‍ കയറ്റുമതി വര്‍ദ്ധിച്ചു.
അതിന്റെ ഫലമായി നടപ്പു സാമ്പത്തികവര്‍ഷത്തില്‍ കയറ്റുമതി 5000 ടണ്‍ എങ്കിലുമാകും എന്നുകരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."