മാലിന്യത്തില്‍ മുങ്ങി; ഫോര്‍ട്ട് റോഡ്
കാസര്‍കോട്: ഫോര്‍ട്ട് റോഡില്‍ പൊതു സ്ഥലത്ത് മാലിന്യങ്ങള്‍ കുന്നുകൂടുന്നു.
മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് പരിസരം നാറുമ്പോഴും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്.
പ്ലാസ്റ്റിക് പ്ലേറ്റ്, ഗ്ലാസ് ഉള്‍പ്പടെയുള്ള കല്യാണത്തിന്റെ ഭക്ഷണാവശിഷ്ടങ്ങള്‍ അടക്കം കവറുകളില്‍ പൊതിഞ്ഞു ദിവസവുംതള്ളുന്നതു കാരണം ഇവിടം മാലിന്യകൂമ്പാരമായിരിക്കുകയാണ്. പ്രദേശത്ത് ഫ്ളാറ്റുകളൊക്കെ വന്നതോട് കൂടി മതിയായ മാലിന്യസംസ്കരണ സംവിധാനമില്ലാത്തതാണ് വീട്ടു മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. തുടര്‍ച്ചയായി മാലിന്യം നീക്കാത്തതിനാല്‍ ഇപ്പോള്‍ വഴിയാത്രക്കാര്‍ക്ക് നടക്കാന്‍ പോലുമാകുന്നില്ല. ദുര്‍ഗന്ധവും പകര്‍ച്ചവ്യാധി ഭീഷണിയും ഇവിടെ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളെയും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെയും ജീവിതം ദുരിതത്തിലാകയാണ്.
റോഡരികിലെ മാലിന്യനിക്ഷേപത്തില്‍ പൊറുതി മുട്ടിയ യൂത്ത് ലീഗ് ശാഖാ കമ്മിറ്റി, പൊലിസിന്റെയും നഗര സഭയുടെയും അനുമതിയോടെ ഫോര്‍ട്ട് റോഡില്‍ എസ്.എസ്.എ. ഓഫീസിനടുത്ത് ഒരു തൂണില്‍ മൂന്നു ഭാഗവും കാണുന്ന തരത്തില്‍ ഇന്‍ഫ്രാ റെഡ് ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നിരുന്നാലും രാത്രിയുടെ മറവില്‍ കവറുകളിലാക്കി പലരും മാലിന്യം തള്ളുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."