ജില്ലാകേരളോത്സവം തുടങ്ങി
മലമ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് നടത്തുന്ന ജില്ലാ കേരളോത്സവത്തിന് മലമ്പുഴയില്‍ തുടക്കമായി. മലമ്പുഴ പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കലാ-കായിക മേഖലയില്‍ പഠനകാലത്ത് അവസരങ്ങള്‍ നഷ്ടമായവര്‍ക്ക് അവസരങ്ങള്‍ നല്‍കി മുഖ്യധാരയിലേക്കെത്തിക്കുകയാണ് കേരളോത്സവത്തിന്റെ ലക്ഷ്യമെന്ന് എം.എല്‍.എ പറഞ്ഞു. ജനകീയ കൂട്ടായ്മയിലൂടെ സാധ്യമാവുന്ന കേരളോത്സവം നാടിന്റെ ഒത്തൊരുമ വിളിച്ചോതുന്നതാണ്. കലാ-കായിക മേഖലയില്‍ കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും രാജ്യത്തിന് തന്നെ അഭിമാനകരമാകുന്ന കലാ-കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ കേരളോത്സവത്തിനാകുമെന്നും എം.എല്‍.എ പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മലമ്പുഴ ബ്ലോക്കില്‍ ഡിസംബര്‍ 20 വരെ നടക്കുന്ന കേരളോത്സവത്തില്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത്തലങ്ങളില്‍ പങ്കെടുത്ത് വിജയിച്ചവരാണ് മത്സരിക്കുന്നത്. മലമ്പുഴ പഞ്ചായത്ത് ഹാളിലും മലമ്പുഴ ഐ.ടി.ഐയിലുമായി സജ്ജീകരിച്ച ആറു വേദികളില്‍ 37 ഇനം കലാമത്സരങ്ങളാണ് നടന്നു വരുന്നത്. അഡ്വ. കെ.ശാന്തകുമാരി അധ്യക്ഷയായി. സമാപന സമ്മേളനം 20ന് വൈകീട്ട് മുട്ടിക്കുളങ്ങര കെ.എ.പി കാംപ് ഗ്രൗണ്ടില്‍ എം.ബി. രാജേഷ് എം.പി നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."