HOME
DETAILS

ഹരിതപരവതാനിയില്‍ അനന്തപുരിക്ക് പുത്തന്‍ പദ്ധതികളുമായി ഡി.ടി.പി.സി

  
backup
December 17 2016 | 19:12 PM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%aa%e0%b4%b0%e0%b4%b5%e0%b4%a4%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa

 

തിരുവനന്തപുരം: സഞ്ചാരികള്‍ക്ക് പരാതികളില്ലാതെ അനന്തപുരി കണ്ടുമടങ്ങാന്‍ പുതിയ പദ്ധതികളും നവീകരണ പ്രവര്‍ത്തനങ്ങളുമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പുനസംഘടിപ്പിച്ച കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ നിരവധി പദ്ധതികളാണ് അവതരിപ്പിച്ചത്.
കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രമായ പെരുമാതുറയില്‍ തുടങ്ങുന്ന ബോട്ട് ടെര്‍മിനല്‍ , ഗ്രീന്‍കാര്‍പെറ്റില്‍ ഉള്‍പ്പെടുന്ന ടൂറിസം സ്‌പോട്ടുകളിലെ നവീകരണ, സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ജില്ലയിലെ എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നടപ്പിലാക്കുന്ന ഗ്രീന്‍പ്രോട്ടോക്കോള്‍, പ്‌ളാസ്റ്റിക് നിരോധനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് അഭ്യന്തര ടൂറിസ്റ്റുകളെ അടക്കം ആകര്‍ഷിക്കുന്ന തരത്തില്‍ ഡി.ടി.പി.സി വിഭാവനം ചെയ്യുന്നത്.
പെരുമാതുറയില്‍ തുടങ്ങി വര്‍ക്കല പൊന്നും തുരുത്ത്, അകത്ത് മുറികായല്‍, പുളിമുട്ടില്‍കടവ് എന്നീ മനോഹരമായ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ബോട്ട് സര്‍ക്യൂട്ട് രൂപപ്പെടുത്തുന്നതിനും പാക്കേജ് നടപ്പിലാക്കുന്നതിനും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.
അരുവിക്കരയില്‍ പുതിയ ടോയ്‌ലെറ്റ് ബ്‌ളോക്ക് നിര്‍മ്മിക്കുന്നതിനും സ്‌നാക്ക് ബാര്‍ നവീകരിക്കുന്നതിനും തീരുമാനമായി. നെയ്യാര്‍ഡാം അരുവിക്കര പൊന്മുടി എന്നിവിടങ്ങളില്‍ ടൂറിസ്റ്റ് അമിനിറ്റി സെന്റര്‍ അടക്കം വിനോദ സഞ്ചാര സൗഹൃദ നിര്‍മ്മാണങ്ങള്‍ നടത്തും.
പൊന്മുടിയില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ടെന്റഡ് അക്കമഡേഷന്‍ പരിസ്ഥിതിക്കനുയോജ്യമായ വാച്ച് ടവര്‍ എന്നിവ നിര്‍മ്മിക്കുന്നതിന് ഉന്നത തലത്തില്‍ ചര്‍ച്ച നടത്തും. പുതിയ പദ്ധതികളില്‍ ആക്കുളം മാസ്റ്റര്‍പ്ലാന്‍, ശംഖുമുഖം ബയോഡൈവേഴ്‌സിറ്റി പാര്‍ക്ക്, ശംഖുമുഖത്ത് ബയോവെയ്സ്റ്റ് മാനേജ്‌മെന്റ് ലേണിംഗ് സെന്റര്‍ എന്നിവ നടപ്പിലാക്കും. വര്‍ക്കല ക്ലിഫ് മുതല്‍ പാപനാശം വരെയുള്ള ക്ലിഫ് താഴ്‌വാരം ബയോ ഡൈവേഴ്‌സിറ്റി പാര്‍ക്കായി മാറ്റും. മുളകളും ക്ലിഫിന് അനുയോജ്യമായ മറ്റു ചെടികളും വച്ചു പിടിപ്പിക്കുന്നതോടൊപ്പം ലഹരി നിരോധിത മേഖലായായി ഇവിടം പ്രഖ്യാപിക്കുന്നതിനും നടപടി സ്വീകരിക്കും.
യോഗത്തില്‍ അഡ്വ. എ. സമ്പത്ത് എം.പി, എം.എല്‍.എമാരായ ഡി.കെ മുരളി, ബി. സത്യന്‍, വി. ജോയി, കാരോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി. അനിത, ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി, ഡി.ടി.പി.സി സെക്രട്ടറി ടി.വി പ്രശാന്ത്, എസ്. ഗീത, ആര്‍. പ്രദീപ് കുമാര്‍, എം. ഷാജഹാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago