HOME
DETAILS
MAL
ആഭ്യന്തര വകുപ്പില്‍ 5786 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു: രാജ്നാഥ് സിങ്
backup
December 18 2016 | 04:12 AM
ന്യൂഡല്‍ഹി:ആഭ്യന്തര വകുപ്പിനു കീഴില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കായുള്ള നിരവധി തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമത്തിനായുള്ള പാര്‍ലമന്ററി കമ്മിറ്റി അക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഏതാണ്ട് 5,786 തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നതായി അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ഇതില്‍ 3000 തസ്തികകളില്‍ നേരിട്ടുള്ള നിയമനം വഴി നികത്താനാണ് തീരുമാനം. ശേഷിക്കുന്നവ പ്രമോഷന് വഴിയും നികത്തും.
ആഭ്യന്തര വകുപ്പിന് കീഴില്‍ വരുന്ന അസം റൈഫിള്‍സില്‍-225, ബി.എസ്.എഫ്-324, സി.ആര്.പി.എഫ്-1662, സി.ഐ.എസ്.എഫ്-308, എസ്.എസ്.ബി-370, ഐ.ടി.ബി.പി-175, ഐ.ബി-548 തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."