ബ്ലാസ്റ്റേഴ്‌സിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ലക്ഷ്യമിട്ട് ഇന്ന കളിക്കാനിറങ്ങുന്ന കേരളാ ബ്ലാസ്്‌റ്റേഴ്‌സ് ടീമിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും. ഫെയ്‌സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ടീമിന് ആശംസകള്‍ നേര്‍ന്നത്.
ബ്ലാസ്‌റ്റേഴ്‌സ് ടീം മലയാളികള്‍ക്ക് നല്ല വാര്‍ത്ത സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അതിനായി കാത്തിരിക്കുന്നതായും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ കപ്പ് നേടാൻ കലാശപ്പോരാട്ടത്തിന് ഇന്ന് കൊച്ചിയിൽ ഇറങ്ങുന്ന കേരള ബ്ളാസ്റ്റേഴ്സ് ടീമിന് വിജയാശംസകൾ.
മലയാളികൾ സ്നേഹിക്കുന്ന മലയാളികളെ സ്നേഹിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ സഹ ഉടമസ്ഥതയിലുള്ള ടീമാണിത്. കോച്ച് സ്റ്റീവ് കൊപ്പെലിന്റെ പരിശീലനത്തിൽ വളർന്നു വന്ന താരങ്ങൾ മലയാളികൾക്ക് നല്ല വാർത്ത സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം. അതിനായി കാത്തിരിക്കുന്നു. ആശംസകൾ
ഇന്ന് വൈകീട്ട് ഏഴുമണിക്കാണ് ആതിഥേയരും ആദ്യ സീസണിലെ ചാംമ്പ്യന്മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള മത്സരം നടക്കുന്നത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വെച്ചാണ് കളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."