സഹകരണ മേഖലയെ തകര്‍ക്കാന്‍ അനുവദിക്കില്ല - അന്‍വര്‍ സാദത്ത് എം.എല്‍.എ
ആലുവ: ജനകീയ അടിത്തറയുള്ള സഹകരണ സംഘങ്ങളെ തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ല എന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ( കെ.സി.ഇ.എഫ് ) ആലുവ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി.ഇ.എഫ് ആലുവ താലൂക്ക് പ്രസിഡന്റ് പി.വി. വിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി.എ. അബ്ദുള്‍ മുത്തലിബ് മുഖ്യ പ്രഭാഷണം നടത്തി. കെ.സി.ഇ.എഫ് ജില്ല സെക്രട്ടറി സാബു പി. വാഴയില്‍, ആലുവ താലൂക്ക് സെക്രട്ടറി കെ.എന്‍. സന്തോഷ് കുമാര്‍, കെ.സി. ജോര്‍ജ്, പി.പി. ഉണ്ണികൃഷ്ണന്, സി.കെ. കൃഷ്ണന്, റ്റി.എ. ഫസീല, എം.കെ. സതി, എ.എം. ഐസക് എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാഭ്യാസ പുരസ്കാര വിതരണം വി.ഒ. പൗലോസ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് റിട്ടേണിംഗ് ഓഫീസര്‍ നന്മാദാസിന്റെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികളായി പി.വി. വിജു ( പ്രസിഡന്റ് ) ബിനോയ് കുമാര്‍ ( സെക്രട്ടറി ) സന്തോഷ് കുമാര്‍ (ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."