HOME
DETAILS

'ഗദ്ദിക 2016'; നാടന്‍ കലാ-ഉല്‍പന്ന പ്രദര്‍ശന വിപണനമേളക്ക് ഇന്ന് തുടക്കം

  
backup
December 18, 2016 | 9:00 PM

%e0%b4%97%e0%b4%a6%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%95-2016-%e0%b4%a8%e0%b4%be%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b4%be-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa

പാലക്കാട്: പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പുകളും കിര്‍ത്താഡ്‌സും സംയുക്തമായി നടത്തുന്ന ഉല്‍പന്ന പ്രദര്‍ശന-വിപണന മേള-നാടന്‍ കലാമേള'ഗദ്ദിക 2016' ഇന്നുമുതല്‍ 2017 ജനുവരി 28വരെ പാലക്കാട് വടക്കഞ്ചേരിയില്‍ മംഗലം പാലത്തിനു സമീപമുള്ള മൈതാനിയില്‍ നടക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് 5.30ന് മേള ഉദ്ഘാടനം ചെയ്യും. പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ നിയമ-സാംസ്‌കാരിക പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാവും. സ്റ്റാളുകളുടെ ഉദ്ഘാടനം പി.കെ ബിജു എം.പി നിര്‍വഹിക്കും. വൈകിട്ട് 4.30 മുതല്‍ ആറുവരെ സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ കൂറ്റനാട് വാമൊഴി നാടന്‍ കലാസംഘം അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍, വൈകിട്ട് 6.30 മുതല്‍ 7.15 വരെ അരുവി വെള്ളയന്‍കാണിയുടെ നേതൃത്വത്തില്‍ ഇടുക്കി പരമ്പരാഗത നൃത്തസംഘം അവതരിപ്പിക്കുന്ന പളിയ നൃത്തം, 07.15 മുതല്‍ എട്ടുവരെ ജഗദീഷിന്റെ നേതൃത്വത്തില്‍ ഇടുക്കി ഗുമ്മിട്ടാംകുഴി സംഘം അവതരിപ്പിക്കുന്ന മലപുലയര്‍ ആട്ടം, എട്ട് മുതല്‍ ഒന്‍പത് വരെ കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ നീലേശ്വരം ദ്രാവിഡ കലാസമിതി കാലിച്ചാനടുക്കം അവതരിപ്പിക്കുന്ന മുളം ചെണ്ട, എരുത് കളി ഒന്‍പത് മുതല്‍ പത്തുവരെ കെ.വി ശ്രീജിത്ത് പണിക്കരുടെ നേതൃത്വത്തില്‍ അഴിക്കോട് പൂതപ്പാറ ശ്രീസദന്‍ അവതരിപ്പിക്കുന്ന വിഷ്ണുമൂര്‍ത്തി തെയ്യം എന്നിവ നടക്കും.
ഗോത്രവര്‍ഗ പൈതൃകത്തിന്റേയും തനത് കലകളുടേയും സംരക്ഷണവും പരിപോഷണവുമാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. പരമ്പരാഗത തൊഴില്‍ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും മേളയോടനുബന്ധിച്ച് നടക്കും. തനത് ഗോത്ര കലാരൂപങ്ങള്‍, ആദിവാസി ഗോത്ര സമൂഹങ്ങളുടെ പാരമ്പര്യ രുചിക്കുട്ടുകളും മുളയരി, റാഗി, കാട്ടുതേന്‍ തുടങ്ങിയ വനവിഭവങ്ങളും പൈതൃകമായ വൈദ്യചികിത്സാ രീതികളും മേളയില്‍ കാണാന്‍ കഴിയും.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സന്‍ കെ.പി.എ.സി ലളിത, പട്ടികവര്‍ഗ വികസനവകുപ്പ്-കിര്‍ത്താഡ്‌സ് ഡയറക്ടര്‍ പി. പുകഴേന്തി, പട്ടികജാതി വികസന ഡയറക്ടര്‍ പി.എം അലി അസ്ഗര്‍ പാഷ, വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍, സി.കെ.ചാമുണ്ണി എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിന്റെ അച്ഛനെ ഞാൻ കൊന്നു, മൃതദേഹം ട്രോളിബാഗിൽ വെച്ച് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്'; ഭർത്താവിനെ കൊന്ന് മകളെ വിളിച്ചുപറഞ്ഞ് ഭാര്യ മുങ്ങി

crime
  •  a few seconds ago
No Image

ബിഹാറില്‍ അല്‍പ്പസമയത്തിനകം വോട്ടെണ്ണല്‍ തുടങ്ങും

National
  •  14 minutes ago
No Image

സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ; എസ്.ഐ.ആർ നിർത്തിവയ്ക്കണം,സർക്കാർ ഹൈക്കോടതിയിൽ

Kerala
  •  29 minutes ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നു മുതൽ പത്രിക സമർപ്പിക്കാം

Kerala
  •  42 minutes ago
No Image

വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളെ കബളിപ്പിച്ചു; 17 പവനും ഐഫോണും തട്ടിയ യുവാവ് അറസ്റ്റിൽ

crime
  •  an hour ago
No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  8 hours ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  8 hours ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  9 hours ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  9 hours ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  9 hours ago


No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  9 hours ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  9 hours ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  10 hours ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  10 hours ago