പകര്‍ച്ചവ്യാധി നിയന്ത്രണം ജനപങ്കാളിത്തത്തോടെ
പന്നിമറ്റം: വെള്ളിയാമറ്റം പഞ്ചായത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണം പൊതുജനപങ്കളിത്തത്തോടെ നടത്തുന്നതിന് 'ഒരുക്കം 2016'എന്ന പദ്ധതിക്ക് ഇന്ന് തുടക്കമാകും.
ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ പത്തുമുതല്‍ വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നും ആരംഭിക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാജശേഖരന് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് മെമ്പര്‍മാരായ എം.മോനിച്ചന്, മാര്ട്ടിന് മാത്യു, പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, പൊതുപ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് വാര്‍ഡ് മെമ്പര്‍ രാജു കുട്ടപ്പന് അറിയിച്ചു.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിന്ന് അഡ്വ. ജോയ്സ് ജോര്‍ജ് എംപി രക്ഷാധികാരിയായി സ്വാഗതസംഘം രൂപീകരിച്ചു.
സ്വാഗതസംഘ രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ജി മോഹനന് അധ്യക്ഷനായി.
പഞ്ചായത്ത് അംഗങ്ങളായ തങ്കമ്മ രാമന്, അനൂപ്കുമാര്‍, ടെസിമോള് മാത്യു, മോഹന്‍ദാസ് പുതുശേരി, എസ് പ്രമോദ്, രാഘവന് കണ്ഠ, സി ജി അഞ്ജു, ഷെമിന അബ്ദുള്‍ കരീം, അക്കാമ്മ മാത്യു, ലളിതമ്മ വിശ്വനാഥന്, സുധ ജോണി, ലാലി ജോസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം ടി സാബു, കുടുംബശ്രീ ചെയര്‍ പേഴ്സണ്‍ യമുന പ്രദീപ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."