അക്ഷയ കേന്ദ്രത്തിന്റെ അനുമതി വോട്ടെടുപ്പിലൂടെ റദ്ദാക്കി
എരുമപ്പെട്ടി: വേലൂര്‍ പഞ്ചായത്ത് ഓഫിസില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രത്തിന്റെ അനുമതി തീരുമാനം പ്രതിപക്ഷ വോട്ടെടുപ്പിലൂടെ റദ്ദാക്കി. പഞ്ചായത്ത് യോഗത്തില്‍ ഭരണപക്ഷത്തിനെതിരേ പ്രതിപക്ഷമായ ബി.ജെ.പി, കോണ്‍ഗ്രസ് അംഗങ്ങള്‍ നടത്തിയ വോട്ടെടുപ്പിലാണ് അനുമതി തീരുമാനം റദ്ദായത്. കഴിഞ്ഞ ഓഗസ്റ്റില്‍ അക്ഷയ കേന്ദ്രത്തിന്റെ അനുമതിക്കായി ശുപാര്‍ശ ചെയ്തു കൊണ്ടുള്ള ഭരണ സമിതി തീരുമാനം ഭരണപക്ഷത്തിലെ ആറിനെതിരെ 9 വോട്ടുകള്‍ ചെയ്ത് പ്രതിപക്ഷം റദ്ദ് ചെയ്യുകയായിരുന്നു. പഞ്ചായത്തില്‍ കുടുംബശ്രീ ഐ.ടി സെല്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ജമീല രാജീവിന് വ്യക്തിപരമായി അക്ഷയ കേന്ദ്രം നടത്താന്‍ അനുവദിച്ചു കൊണ്ടുള്ള തീരുമാനമാണ് വോട്ടെടുപ്പിലൂടെ അസാധുവാക്കിയത്. ജില്ലാ കേന്ദ്രത്തിന്റെ അനുമതി വാങ്ങാതെയാണ് ഇവിടെ അക്ഷയ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളതെന്നും പ്രതിപക്ഷം ആരോപിച്ചു. ഇത്തരത്തില്‍ അനുമതിയില്ലാതെ വ്യക്തിപരമായ മുതലെടുപ്പുകള്‍ നടപ്പാക്കാന്‍ പഞ്ചായത്ത് ഓഫിസ് കോമ്പൗണ്ടില്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ അംഗങ്ങളായ പി.കെ ശ്യാംകുമാര്‍, സ്വപ്ന രാമചന്ദ്രന് , വി.എ.സതീഷ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."