ചടയന്‍ ദലിത് മോചനത്തിനായി പൊരുതിയ തേരാളി: റഷീദലി തങ്ങള്‍
തലശ്ശേരി: ദലിത് വിഭാഗത്തിന്റെ മോചനത്തിന് വേണ്ടി അരനൂറ്റാണ്ട് മുമ്പ് പടപൊരുതിയ തേരാളിയായിരുന്നു എം ചടയനെന്ന് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. ദലിത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ചടയന്‍ അനുസ്മരണം തലശ്ശേരി സി.എച്ച് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിത് സമൂഹത്തിന്റെ പുരോഗതിക്കും ദലിത്-മുസ്‌ലിം ഐക്യം ശക്തിപ്പെടുത്താനും മുസ്‌ലിം ലീഗ് എന്നും ശ്രമിച്ചിരുന്നു. ജനപ്രതിനിധി സഭകളിലെ ജനറല്‍ സീറ്റുകളില്‍ ദലിതരെ മത്സരിപ്പിക്കാനും കഴിഞ്ഞത് ഈ കാഴ്ചപ്പാടിന്റെ ഭാഗമാണെന്നും റഷീദലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ദലിത് ലീഗ് അവാര്‍ഡ് ആദിവാസി മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുല്ലയ്ക്ക് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ചു. അഡ്വ.പി മുരളീധരന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. സി.പി സെയ്തലവി ചടയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി അനുഗ്രഹ പ്രഭാഷണവും നടത്തി. വിശിഷ്ടാതിഥികള്‍ക്ക് അഡ്വ.കെ.എ ലത്തീഫ് ഉപഹാര സമര്‍പ്പണം നടത്തി. യു.സി രാമന്‍ അധ്യക്ഷനായി. അബ്ദുല്‍ കരീം ചേലേരി, വി.പി വമ്പന്‍, അഡ്വ.
പി.വി സൈനുദ്ദീന്‍, ജയന്തി രാജന്‍, പി ബാലന്‍, അന്‍സാരി തില്ലങ്കേരി, എം.എ കരീം, പ്രകാശന്‍ പറമ്പന്‍, വി പ്രചിത, കെ.കെ ഹര്‍ഷന്‍, എം.പി മുഹമ്മദലി, സി.കെ.പി മമ്മു, പി.വി റഹ്ദാദ്, പി.പി സാജിദ, എ.പി ഉണ്ണികൃഷ്ണന്‍, എ.പി ബദറുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."