മഞ്ചേശ്വരം ദേശീയപാതയോരത്തെ അനധികൃത കയ്യേറ്റങ്ങള്‍ നീക്കം ചെയ്തു
മഞ്ചേശ്വരം: കുഞ്ചത്തൂര്‍ മുതല്‍ ഹൊസങ്കടി വരെയുള്ള ദേശീയ പാതയോരത്തെ അനധികൃത കയ്യേറ്റങ്ങള്‍ മഞ്ചേശ്വരം പൊലിസിന്റെ സഹായത്തോടെ പഞ്ചായത്ത് അധികൃതര്‍ ജെ.സി.ബി ഉപയോഗിച്ചു പൊളിച്ചു മാറ്റി. ഇന്നലെ പുലര്‍ച്ചെ രണ്ടു മണി മുതല്‍ തുടങ്ങിയ ഒഴിപ്പിക്കല്‍ രാവിലെയാണ് അവസാനിച്ചത്.
ദേശീയ പാതയോരത്ത് അനധികൃതമായി നിര്‍മിച്ച പെട്ടിക്കടകള്‍, തട്ടുകടകള്‍, ഷെഡുകള്‍ എന്നിവയാണ് നീക്കം ചെയ്തത്.
ദേശീയപാതയോരത്ത് അനധികൃതമായി നിര്‍മിച്ച കുടിലുകളും കച്ചവട സ്ഥാപനങ്ങളും എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം പഞ്ചായത്ത് അധികൃതര്‍ പത്തു ദിവസം മുന്‍പ് രേഖാമൂലം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.
എന്നാല്‍ കയ്യേറ്റങ്ങള്‍ എടുത്ത് മാറ്റാത്തതിനെ തുടര്‍ന്ന് മൂന്നു ദിവസം മുന്‍പ് അധികൃതര്‍ നേരിട്ടെത്തി നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നിട്ടും നീക്കം ചെയ്യാത്തതിനാലാണ് ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ചു മാറ്റേണ്ടി വന്നത്.
തുടര്‍ ദിവസങ്ങളില്‍ അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."