അറബി ഭാഷയില്‍ മികവ് പുലര്‍ത്തി ബാലസൂര്യനും സൂര്യകാന്തിയും
കട്ടപ്പന: അറബി ഭാഷാപഠനത്തില്‍ കല്ലാര്‍ ഗവ.എല്‍.പി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥി ബാലസൂര്യനും മൂന്നാംക്ലാസ് വിദ്യാര്‍ഥിനി സൂര്യകാന്തിയും മികവുപുലര്‍ത്തുന്നു. മലയാളം എന്നപോലെ നാവിന്‍തുമ്പില്‍ അറബി പദങ്ങള്‍ ഈ സഹോദരങ്ങള്‍ക്ക് അനായാസം വഴങ്ങും.
മൂന്നുവര്‍ഷമായി അറബി പഠിക്കുന്ന ഈ കുരുന്നുകള്‍ ഇപ്പോള്‍തന്നെ വിവിധ മത്സരങ്ങളില്‍ തങ്ങളുടെ കഴിവു തെളിയിച്ചിട്ടുണ്ട്. വിവിധ സംഘടനകള്‍ നടത്തിയ മത്സരങ്ങളിലും നെടുങ്കണ്ടം സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തിലും സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ബാലസൂര്യന്‍ അറബി പദ്യം ചൊല്ലലില്‍ എ ഗ്രേഡോടെ ഒന്നാംസ്ഥാനവും സൂര്യകാന്തി അറബി കഥപറച്ചിലില്‍ ബി ഗ്രേഡും സബ്ജില്ല തലത്തില്‍ കരസ്ഥമാക്കിയിട്ടുണ്ട്.
റവന്യു ജിവനക്കാരനായ താന്നിമൂട് തിരുവല്ലാപ്പടി രമ്യാഭവനില്‍ ആര്‍. രാജേഷിന്റെയും കെഎസ്എഫ്ഇ ജീവനക്കാരി ശ്രീകലയുടേയും മക്കളാണ്. സ്‌കൂളിലെ അറബിക് അധ്യാപകന്‍ ഷാഹുല്‍ ഹമീദിന്റെ പ്രോത്സാഹനമാണ് ഇവരുടെ അറബിക് തിളക്കത്തിനു കാരണം. 1962-ല്‍ സ്‌കൂള്‍ ആരംഭിച്ച കാലംമുതല്‍ അറബി ഭാഷാപഠന സൗകര്യവുമുണ്ട്. എല്ലാ മതവിഭാഗങ്ങളിലുംപെട്ട 65 കുട്ടികളാണ് ഇവിടെ അറബി ഭാഷ പഠനം നടത്തുന്നത്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."