HOME
DETAILS
MAL
അലെപ്പോയെ മറക്കരുത്.. സിറിയയെയും...
backup
December 19 2016 | 19:12 PM
അങ്കാറ: അലെപ്പോയിലെ ആക്രമണത്തിന്റെ പ്രതികാരമാണ് ഇതെന്ന് തുര്‍ക്കിയില്‍ റഷ്യന്‍ സ്ഥാനപതിയെ വെടിവച്ചു കൊന്നയാള്‍. സ്ഥാനപതിയെ വെടിവച്ചു കൊന്ന് ക്രോധത്തോടെ നില്ക്കുന്ന തോക്കുധാരിയുടെ ചിത്രം പുറത്തുവന്നു. സിറിയയെ മറക്കരുതെന്നും അലെപ്പോയെ കുറിച്ച് ഓര്മ വേണമെന്നും അക്രമി വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
കറുത്ത കോട്ടും പാന്റും ധരിച്ച യുവാവാണ് വെടിവച്ചത്. സ്ഥാനപതി മരിച്ച വിവരം റഷ്യന്‍ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചു. അലെപ്പോയില്‍ റഷ്യന്‍ സൈന്യം നിരവധി സാധാരണക്കാരെ കൊന്നൊടുക്കിയിരുന്നു. ആശുപത്രികളും സ്കൂളുകളും ബോംബിട്ട് തകര്‍ത്തതിനെ തുടര്‍ന്നുള്ള പ്രതികാരമാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."