HOME
DETAILS

സംസ്ഥാനത്ത് തീര്‍ഥാടന ടൂറിസം പദ്ധതി വിപുലമാക്കുന്നു

ADVERTISEMENT
  
backup
December 19 2016 | 19:12 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%a8-%e0%b4%9f

തിരുവനന്തപുരം: സംസ്ഥാനത്ത് തീര്‍ഥാടന ടൂറിസം പദ്ധതി വിപുലമാക്കുന്നു. നേരത്തേ കെ.ടി.ഡി.സി നടപ്പാക്കിയ 'മള്‍ട്ടി ഫെയ്ത്ത് ടൂര്‍' എന്ന പദ്ധതി വിപുലമാക്കാനാണ് തീരുമാനം.

തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. പ്രചാരണത്തിന്റെ ഭാഗമായി ഓരോ തീര്‍ഥാടന കേന്ദ്രങ്ങളുടെയും ചരിത്രം വ്യക്തമാക്കുന്ന പ്രത്യേക വിഡിയോ പുറത്തിറക്കും. സഞ്ചാരികള്‍ക്കായി തീര്‍ഥാടന കേന്ദ്രങ്ങളില്‍ വിശ്രമസങ്കേതങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുകയും ചെയ്യും.

ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ ക്രിസ്ത്യന്‍ ആരാധനാ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിദേശികളായ സഞ്ചാരികളെയും മതപഠിതാക്കളെയും ചരിത്രകാരന്‍മാരെയും ലക്ഷ്യമിട്ടാണ് അമ്പതുലക്ഷത്തോളം രൂപ ചെലവില്‍ പദ്ധതി തയാറാക്കുന്നത്.
സംസ്ഥാനത്തെ ക്രിസ്തുമത ചരിത്രത്തെയും പാരമ്പര്യത്തെയും കുറിച്ച് ഡിജിറ്റല്‍ കണ്ടന്റ് തയാറാക്കുന്നതിനുള്ള കരാറില്‍ സ്വകാര്യ ഐ.ടി കമ്പനിയുമായി ടൂറിസം വകുപ്പ് ഒപ്പിട്ടുകഴിഞ്ഞു.

കേരളത്തിന്റെ ക്രിസ്ത്യന്‍ പാരമ്പര്യവും ചരിത്രവും പള്ളികളുടെ വാസ്തുശൈലിയും ചുമര്‍ചിത്രകലയും തീര്‍ഥാടനങ്ങളും ഉത്സവങ്ങളും കലാ-സാഹിത്യ രൂപങ്ങളും ഭക്ഷണരീതികളും ജീവിതശൈലിയുമെല്ലാം ഉള്‍പ്പെടുത്തിയുള്ള ഹ്രസ്വചിത്രങ്ങളാണ് ഇതില്‍ പ്രധാനം. കൊടുങ്ങല്ലൂര്‍, പാലയൂര്‍, കൊട്ടക്കാവ്, കോക്കാമംഗലം, നിരണം, നിലക്കല്‍, തിരുവിതാംകോട് ദേവാലയങ്ങളുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ദൃശ്യവിവരണം തയാറാക്കുന്നത്.

ഫോര്‍ട്ട് കൊച്ചിയിലെ ഇന്തോ-പോര്‍ച്ചുഗീസ് മ്യൂസിയം, തൃശൂരിലെ സമ്പാളൂര്‍ പള്ളി, ആലപ്പുഴയിലെ പൂങ്കാവ് പള്ളി, നിരണത്തെ ഓര്‍ത്തഡോക്‌സ് പള്ളി, കാക്കനാട് സീറോ മലബാര്‍ ചര്‍ച്ച് മ്യൂസിയം എന്നിവയുടെ ചരിത്രവും അകപ്പറമ്പ്, കാഞ്ഞൂര്‍, ചേപ്പാട്, അരുവിത്തുറ, പാലിയേക്കര പള്ളികളിലെ പാശ്ചാത്യരീതിയിലുള്ള ചുമര്‍ചിത്രങ്ങളും മലയാറ്റൂര്‍, പരുമല, കുടമാളൂര്‍, ഭരണങ്ങാനം തീര്‍ഥാടനങ്ങളും മണ്ണാര്‍ക്കാട് പെരുന്നാള്‍, മഞ്ഞിനേക്കര തീര്‍ഥാടനം, വെട്ടുകാട് പെരുന്നാള്‍, എടത്വാ പെരുന്നാള്‍, മരാമണ്‍ കണ്‍വന്‍ഷന്‍ എന്നിവയും ക്രിസ്തുമതവുമായി ബന്ധപ്പെട്ട ചവിട്ടുനാടകം, മാര്‍ഗംകളി, പരിചമുട്ടുകളി എന്നിവയും ദൃശ്യവല്‍കരിക്കും.

ഹ്രസ്വചിത്രങ്ങള്‍ കേരള ടൂറിസം വെബ്‌സൈറ്റിലും ഔദ്യോഗിക യൂട്യൂബ് ചാനലിലും പ്രസിദ്ധീകരിക്കും.
ഇതോടൊപ്പം ഓരോ തീര്‍ഥാടന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോയും വിശദവിവരങ്ങളും ഉള്‍പ്പെടുത്തി മൈക്രോ വെബ്‌സൈറ്റുകളും ഡിസൈന്‍ ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  2 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  2 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  2 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  2 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  2 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  2 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  2 months ago