കുടുംബശ്രീ കൗണ്‍സലിങ് രംഗത്തും ചുവടുറപ്പിക്കുന്നു
കോഴിക്കോട്: സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായ കുടുംബശ്രീ കൗണ്‍സലിങ് രംഗത്തും ചുവടുറപ്പിക്കുന്നു. കുടുംബശ്രീയുടെ നൂതന പദ്ധതിയായ കമ്മ്യൂനിറ്റി കൗണ്‍സലിങ് പരിപാടിയിലൂടെയാണ് ഈ സേവനം സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.
സ്ത്രീകളും കുട്ടികളും അതിക്രമങ്ങള്ക്കിടയാകുന്ന സാഹചര്യത്തില്‍ ഇവരും കുടുംബവും നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുകയെന്ന ലക്ഷ്യമാണ് ഇതിനുള്ളത്. കമ്മ്യൂനിറ്റി കൗണ്‍സലിങ് പദ്ധതിയുടെ രണ്ടാംഘട്ട പരിശീലനത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ഹൈലൈറ്റ് മാളില്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ സൈദ് അക്ബര്‍ ബാദ്ഷാ ഖാന് അധ്യക്ഷനായി. കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ മുഖ്യാതിഥിയായി. സുലൈമാന്‍, നജീബ് കുറ്റിപ്പുറം, നാസര്‍ ബാബു, സോയ തോമസ്, പ്രിയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."