HOME
DETAILS
MAL
പഞ്ചായത്തുകള്‍ക്ക് പട്ടികജാതി വികസന ഫണ്ടുകള്‍ അനുവദിക്കരുതെന്ന്
backup
December 20 2016 | 04:12 AM
നടുവണ്ണര്‍ : കോഴിക്കോട് ജില്ലയില്‍ പൊതുശ്മശാനം നിര്‍മിക്കാത്ത ഗ്രാമ പഞ്ചായത്തുകള്‍ക്ക് കേന്ദ്ര, കേരള സര്‍ക്കാരുകള്‍ പട്ടികജാതി വികസന ഫണ്ടുകള്‍ അനുവദിക്കരുതെന്ന് ഭാരതീയ പട്ടിക ജനസമാജം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പട്ടികജാതി വിഭാഗത്തില്‍പെട്ട നാല് സെന്റില്‍ താമസിക്കുന്ന ജനസമൂഹത്തിലെ അംഗങ്ങള്‍ മരണപ്പെട്ടാല്‍ ശവം മറവ് ചെയ്യാന്‍ ആറടിമണ്ണ് ഇല്ലാത്തതിനാല്‍ വീടിനോട് ചേര്‍ന്നുള്ള അടുക്കളയോ വിറകുപുരയോ പൊളിച്ചുമാറ്റി ഭൗതികശരീരം ദഹിപ്പിക്കേണ്ട സാഹചര്യം കേരളത്തിന് അപമാനമാണെന്നും യോഗം കുറ്റപ്പെടുത്തി.
എം.എം ശ്രീധരന് ഉദ്ഘാടനം ചെയ്തു. ബാലന് നിര്‍മ്മല്ലൂര്‍ അധ്യക്ഷനായി . എ.വി രാഘവന്, കുമാരന് പാലേരി, പി.എം. ബിം നടേരി, കെ.ഗോപാലന്, റീജ കോട്ടപ്പള്ളി, സുജാത എകരൂല്‍ ,ഉദയന്‍ കൊയിലാണ്ടി, ഗോപി പൂനത്ത് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."