HOME
DETAILS
MAL
കുരിശടി തകര്‍ത്ത സംഭവം: പ്രതികളെ ഉടന്‍ പിടികൂടണമെന്ന് മാര്‍ ഇഞ്ചനാനിയില്‍
backup
December 20 2016 | 04:12 AM
പേരാമ്പ്ര: കുളത്തുവയലില്‍ കുരിശടിക്കുനേരെ അതിക്രമം കാട്ടിയവരെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് താമരശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. തകര്‍ക്കപ്പെട്ട കുരിശടി കണ്ട ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും അക്രമികളെ പിടികൂടിയിട്ടില്ല. സാമൂഹ്യ സൗഹാര്‍ദ്ദം ഒരു കാരണവശാലും തകര്‍ക്കപ്പെടരുത്. അതുകൊണ്ടൂ തന്നെ ഛിദ്രശക്തികളെ പിടികൂടേണ്ടത് പൊതു ആവശ്യമാണെന്നും ബിഷപ്പ് പറഞ്ഞു. വികാരി ജനറല്‍ മോണ്‍ മാത്യു മാവേലി, കുളത്തുവയല്‍ തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ.തോമസ് ചക്കിട്ടമുറി, ഫാ.തോമസ് വട്ടോട്ടുതറപ്പേല്‍, ഫാ.ജയിംസ് കുഴിമറ്റത്തില്‍, ഫാ. ഡാന്റിസ് കിഴുക്കാരക്കാട്ട്, ഫാ.സെബാസ്റ്റ്യന്‍ കാരയ്ക്കല്‍ എന്നിവര്‍ ബിഷപ്പിനോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."