അയല്‍പക്കത്ത് സൗജന്യപ്പെരുമഴ; 100 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കി ജയലളിത
ചെന്നെ: അധികാരമേറ്റ നിമിഷങ്ങള്‍ക്കകം ജനപ്രിയ പദ്ധതികള്‍ നടപ്പാക്കി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ അഞ്ചു പദ്ധതികളാണ് അധികാരമേറ്റയുടന്‍ നടപ്പാക്കിയത്്.
ബാറുകളുടെ പ്രവര്‍ത്തനം ഉച്ചയ്്ക്ക് 12 മണിമുതല്‍ രാത്രി 10 മണിവരെയാക്കി ഉത്തരവിറക്കിയ ജയലളിത തമിഴ്‌നാട് കോര്‍പറേഷന്റെ 500 മദ്യഷാപ്പുകള്‍ അടയ്ക്കാന്‍ ഉത്തരവിട്ടു.
കഴിഞ്ഞ മാര്‍ച്ച് 31 വരെ സഹകരണ ബാങ്കില്‍നിന്ന് എടുത്തിട്ടുള്ള കാര്‍ഷിക വായ്പകള്‍ മുഴുവന്‍ എഴുതിത്തള്ളി. ഇന്നുമുതല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 100 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കി ഉത്തരവു പുറപ്പെടുവിച്ചു. നെയ്ത്തുമേഖലയ്ക്ക് 200 യൂണിറ്റ് വൈദ്യുതി വിഹിതം നല്‍കും.
വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ക്ക് താലിക്ക് തങ്കം പദ്ധതിയില്‍ ഒരു പവന്‍ സ്വര്‍ണം നല്‍കും. നേരത്തെയത് നാലു ഗ്രാം ആയിരുന്നു. സാമ്പത്തിക സഹായമായി 50000 രൂപവരെ ലഭിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."