നദീറിനെയും കമാലിനെയും കസ്റ്റഡിയിലെടുക്കുക മാത്രമാണുണ്ടായത്: ഡി.ജി.പി
തിരുവനന്തപുരം: ദേശദ്രോഹക്കുറ്റമാരോപിച്ച് നദീറിനെയും കമാല്സി ചവറയെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുക മാത്രമാണുണ്ടായതെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ.
അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാന്‍ രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുക മാത്രമാണുണ്ടായത്. രണ്ടു പേര്‍ക്കെതിരെയും 124(എ) വകുപ്പ് ചുമത്തിയിട്ടില്ലെന്നും അതിനാല്‍ തന്നെ ഇത് നിലനില്‍ക്കില്ലെന്നും ഡി.ജി.പി പറഞ്ഞു.
കമല്‍ സി. ചവറയുടെ മൊഴിയെടുക്കുക മാത്രമാണ് ചെയതത്. ഇവര്‍ക്കെതിരെയുള്ള ആരോപണത്തില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്ന് അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യദ്രോഹക്കുറ്റമാരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരായ കമാല്സിയെയും നദീറിനെയും കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തി എന്നും അഭ്യൂഹമുണ്ടായിരുന്നു. പൊലിസിന്റെ ഇത്തരം നടപടികള്‍ക്കെതിരേ വി.എസും കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനുമടക്കമുള്ള പ്രമുഖര്‍ രംഗത്തു വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."