കാലിക്കറ്റ് സര്‍വകലാശാല അത്‌ലറ്റിക് മീറ്റ്: ക്രൈസ്റ്റ് കോളജ് കുതിക്കുന്നു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ കോളജിയേറ്റ് അത്‌ലറ്റിക് മീറ്റില്‍ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട 38 പോയിന്റോടെ കുതിക്കുന്നു. 29 പോയിന്റോടെ മേഴ്‌സി കോളജ് പാലക്കാട് രണ്ടാമതും തൃശൂര്‍ വിമല കോളജ് 24 പോയിന്റോടെ മൂന്നാം സ്ഥാനത്തും. ഇന്നലെ രണ്ട് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ മത്സരത്തില്‍ വിമല കോളജിലെ സുഗിന എം 11:77 സെക്കന്റോടെ ഫിനിഷ് ചെയ്ത് പുതിയ റെക്കോര്‍ഡിട്ടു. 2009ല്‍ വിമല കോളജിലെ തന്നെ മറിയം കെ ജോസഫ് സ്ഥാപിച്ച 11.9 സെക്കന്റിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 4-100 മീറ്റര്‍ റിലേയില്‍ സുഗിനയുള്‍പ്പെട്ട വിമല കോളജ് ടീം 47.28 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ഇന്നലെ രണ്ടാം റെക്കോര്‍ഡും സ്ഥാപിച്ചു.
ആണ്‍കുട്ടികളുടെ 10000 മീറ്ററില്‍ സഞ്ജയ് പി.എം (ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് പാലക്കാട്), 10000 മീ പെണ്‍കുട്ടികളില്‍ എം.ഡി താര ( പാലക്കാട് മേഴ്‌സി കോളജ് ),1500 മീ പെണ്‍ പി.യു ചിത്ര (ശ്രീകൃഷ്ണപുരം വി.ടി.ബി), 1500 മീ ആണ്‍ പി.ആര്‍ രാഹുല്‍ (ശ്രീകൃഷ്ണപുരം വി.ടി.ബി), 100 മീ ആണ്‍ ജിതിന്‍ വിജയന്‍ ( ക്രൈസ്റ്റ് ഇരിങ്ങാലക്കുട), ജാവലിന്‍ ത്രോ പെണ്‍ ജെ രചന ( പാലക്കാട് മേഴ്‌സി), പോള്‍ വാള്‍ട്ട്്് പെണ്‍ അനശ്വര സി (വിമല കോളജ്), ഷോട്പുട്ട്് പെണ്‍ രജിത എം (വിമല കോളജ്), ഡിസ്‌കസ് ത്രോ ആണ്‍ മുഹമ്മദ് ഫൈസല്‍ (ക്രൈസ്റ്റ്), ട്രിപ്പിള്‍ ജംപ്്് ആണ്‍ ജോഷി എ.ടി (എസ്.കെ.വി.സി തശൂര്‍ ), 400 മീ ആണ്‍ വിഷ്ണു എന്‍ നായര്‍ (ശ്രീകൃഷ്്ണ കോളജ്്), 400 മീ പെണ്‍ ഷഹര്‍ബാന സിദ്ദീഖ് (എസ്.എന്‍.ജി ചേളന്നൂര്‍), ഹൈ ജംപ് ആണ്‍ അശ്വിന്‍ (ക്രൈസ്റ്റ്), ഹൈ ജംപ് പെണ്‍ അക്ഷയ കെ (വിമല), ജാവലിന്‍ ത്രോ ആണ്‍ ജിക്കു ജോസഫ് (ക്രൈസ്റ്റ്) എന്നിവര്‍ ഇന്നലെ വിവിധ ഇനങ്ങളില്‍ സുവര്‍ണ താരങ്ങളായി. മീറ്റ് ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."