HOME
DETAILS

അമേരിക്കന്‍ അന്തര്‍വാഹിനി ചൈന തിരിച്ചുനല്‍കി

  
backup
December 20 2016 | 19:12 PM

%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%be%e0%b4%b9%e0%b4%bf

ബെയ്ജിങ്:അമേരിക്കയില്‍ നിന്ന് പിടിച്ചെടുത്ത ഡ്രോണ്‍ അന്തര്‍വാഹിനി ചൈന തിരിച്ചു നല്‍കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് തിരികെ നല്‍കാന്‍ തീരുമാനിച്ചതെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. അന്തര്‍വാഹിനി തിരികെ വാങ്ങിയ വിവരം യു.എസും സ്ഥിരീകരിച്ചു. ചൈനയ്‌ക്കെതിരേയുള്ള യു.എസ് നിയുക്ത പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനകളാണ് അന്തര്‍വാഹിനി പിടിച്ചെടുത്തതിന് പിന്നിലെന്ന് ആരോപണമുണ്ടായിരുന്നു. തുടര്‍ന്ന് ചൈന അന്തര്‍വാഹിനി മോഷ്ടിച്ചതാണെന്നും അമേരിക്കയ്ക്ക് ഇനി അത് തിരിച്ചുവേണ്ടെന്നും ട്രംപ് പറഞ്ഞു. ഇക്കാര്യം ചൈന നിഷേധിച്ചു. അതേസമയം എന്തൊക്കെ നിബന്ധനകളാണ് അന്തര്‍വാഹിനി തിരികെ നല്‍കാന്‍ ചൈന മുന്നോട്ടുവച്ചതെന്ന് വ്യക്തമല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."