HOME
DETAILS

സര്‍ഗാലയില്‍ സന്ദര്‍ശകരുടെ തിരക്കേറുന്നു

  
backup
December 21 2016 | 04:12 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%be%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%95%e0%b4%b0

പയ്യോളി: സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ ആരംഭിച്ച ആറാമത് അന്താരാഷ്ട്ര കരകൗശല മേളയിലേക്ക് സന്ദര്‍ശകരുടെ തിരക്ക് വര്‍ധിക്കുന്നു.
വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി. 150 കലാകാരന്മാര്‍ ജനുവരി മൂന്നുവരെ എല്ലാ ദിവസവും കലാപരിപാടികള്‍ അവതരിപ്പിക്കും.
തെലങ്കാനയില്‍ നിന്നുള്ള മാധുരി, ലംബടി, ഒഡീഷ്യയില്‍ നിന്നുള്ള സംബാല്‍പുരി നൃത്തങ്ങളാണ് ഇന്നലെ അരങ്ങേറിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള കരകം, കാവടി, ഗുജറാത്തില്‍ നിന്നുള്ള ദാംഗ് നൃത്തം, ഉത്തരാഖണ്ഡില്‍ നിന്നുള്ള താടിയ, ആന്ധ്രപ്രദേശിലെ ചാക്ക ബഞ്ചാന കലാരൂപങ്ങള്‍ വിവിധ ദിവസങ്ങളില്‍ അരങ്ങേറും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."