കൃഷിക്കാരുടെ സംരക്ഷണം ഉറപ്പാക്കാതെ രാജ്യത്തിന് വളരാനാകില്ലെന്ന് കിസാന്‍ സഭ
ആലപ്പുഴ: കൃഷിക്കാരുടെ സംരക്ഷണം ഉറപ്പാക്കാതെ രാജ്യത്തിന് വളരാനാകില്ലെന്ന് ബി.കെ.എം യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും നിയുക്ത കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ പി.കെ കൃഷ്ണന് പറഞ്ഞു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കിസാന്‍സഭ നടത്തുന്ന ദേശിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ആലപ്പുഴ ഹെഡ്പോസ്റ്റോഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലങ്ങളായി കേന്ദ്രം ഭരിച്ചവര്‍ കൃഷിക്കാരുടെ താല്‍പ്പര്യം സംരക്ഷിച്ചില്ല. കൃഷിക്കാരെ സംരക്ഷിച്ചാല്‍ മാത്രമേ രാജ്യത്തിന്റെ സമ്പദ് ഘടനയുടേയും വളര്‍ച്ച ഉറപ്പാക്കാനാകൂ. ഓരോ വര്‍ഷം കഴിയുംതോറും കാര്‍ഷിക മേഖലയിലുള്ള നിക്ഷേപം കുറഞ്ഞ് വരികയാണ്. എന്നാല്‍ കൃഷി ചെലവ് വര്‍ധിക്കുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് അര്‍ഹമായ വില കിട്ടാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. അറുപത് ശതമാനം വരുന്ന കാര്‍ഷിക മേഖലയില്‍ കൃഷിക്ക് ആവശ്യമായ ജലസംവിധാനങ്ങള്പോലും ലഭ്യമല്ല. ഇതോടെ കര്‍ഷകര്‍ ഈ മേഖലയില്‍ നിന്നും അകലുകയാണ്.
തരിശ് ഭൂമിയുടെ അളവ് രാജ്യത്ത് വര്‍ധിക്കുന്നതും ആശങ്കയോടെവേണം കാണുവാനെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോഡിയുടെ നോട്ട് നിരോധനം കാര്‍ഷികരംഗത്തെ തകര്‍ത്തു. ഉല്‍പ്പന്നങ്ങള്‍ക്ക് വില ലഭിക്കാത്തതിനാല്‍ ഒട്ടേറെ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. കര്‍ഷകര്‍ അസംഘിടിതരായതിനാലാണ് ഭരണകൂടം ഇവരെ വേട്ടയാടുന്നത്. കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് കൃഷിക്കാരുടെ യോജിച്ച പ്രക്ഷോഭം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ. ജോയിക്കുട്ടിജോസ് അധ്യക്ഷനായിരുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, കിസാന്‍സഭാ ജില്ലാ സെക്രട്ടറി എന്‍ സുകുമാരപിള്ള, സി.പി.ഐ ജില്ലാ അസി സെക്രട്ടറി പി.വി സത്യനേശന്, പി സുരേന്ദ്രന്, ആര് സുഖലാല്‍, കെ ഗോപിനാഥന്, ബി സുരേഷ്, പി.കെ സദാശിവന്‍പിള്ള, കെ .ജി പ്രിയദര്ശന്, സി.കെ ബാബുരാജ്, ടി.എ അബ്ദുള്‍ഖാദര്‍, കെ ജയമോഹന്, പി.എസ് ഹരിദാസ്, ബി അന്‍സാരി, പി.കെ ബൈജു, ഷേര്‍ളി ശ്രീകുമാര്‍, കുമാരി പൊന്നപ്പന് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. വിശ്വമോഹന്‍, അഡ്വ. സുപ്രമോദ്, അഡ്വ കെ ശ്രീകുമാര്‍,സോമനാഥന്‍പിള്ള, കെ ശ്രീകുമാര്‍, യു മോഹനന്, മുട്ടാര്‍ ഗോപാലകൃഷ്ണന്, ബി ഉണ്ണികൃഷ്ണപിള്ള, എസ് സുരേഷ്ബാബു, എ.ആര് കരുണാകരപിള്ള, പി രഘുനാഥന്,ആര് ആനന്ദന്, ശ്രീകുമാര്‍ എച്ച് നായര്‍, എ ജി അശോകന്, കെ ബാബുലാല്‍, എന്‍.കെ ബാബു, പി.ജി രാധാകൃഷ്ണന്,സുനില്‍ രാമഞ്ചേരി എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."