പള്ളിക്കല്‍ ബസാര്‍ പ്രശ്‌നം: താക്കീതായി വിശദീകരണ സമ്മേളനം
പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ മഹല്ല് ജുമാമസ്ജിദില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവരെഅക്രമിച്ചവരെയും അവരെ സംരക്ഷിക്കുന്ന അധികാരികളുടെയും മുഖം തുറന്നുകാണിക്കുന്നതിനു എസ്.വൈ.എസ് സംഘടിപ്പിച്ച വിശദീകരണ സമ്മേളനം താക്കീതായി.
ആരാധനാലയങ്ങള്‍ക്കും സുന്നീ പ്രവര്‍ത്തകര്‍ക്കും നേരെയുള്ള അക്രമം അവസാനിപ്പിക്കണമെന്നും ആരാധനാലയങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കി നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയാറാകണമെന്നും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ആവശ്യപ്പെട്ടു. സമ്മേളം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിലുടനീളം പള്ളികളില്‍ കുഴപ്പങ്ങളുണ്ടാക്കി പള്ളികള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ശ്രമം പരാജയപ്പെടുമ്പോള്‍ അള്ളാഹുവിന്റെ ഭവനം പൂട്ടിക്കാനും തകര്‍ക്കാനുമുള്ള ശ്രമം എക്കാലത്തും നോക്കിനില്‍ക്കാനാകില്ലെന്നു മുഖ്യപ്രഭാഷണം നടത്തിയ അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ഹാജി കെ. മമ്മദ് ഫൈസി അധ്യക്ഷനായി. പി. കുഞ്ഞാണി മുസ്‌ലിയാര്‍, സയ്യിദ് കെ.പി മുസ്തഫ തങ്ങള്‍, ടി.പി ഇപ്പ മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, സലീം എടക്കര, നാസിറുദ്ദീന്‍ ദാരിമി, പി.കെ ലത്തീഫ് ഫൈസി, ഹസ്സന്‍ ഫൈസി, കുട്ട്യാമു ഹാജി, സി.കെ ഹിദായത്തുള്ള, സിദ്ദീഖ് ഫൈസി, എം.പി മുഹമ്മദ് മുസ്‌ലിയാര്‍, മോയുട്ടി മൗലവി, സി.എം കുട്ടി സഖാഫി, അലവി ദാരിമി കുഴിമണ്ണ, അബ്ദുള്ള മാസ്റ്റര്‍ കൊട്ടപ്പുറം, ഉമര്‍ ദാരിമി പുളിയംകോട്, മുസ്തഫ ദാരിമി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സി.പി.എം തങ്ങള്‍, ഉമ്മര്‍ ദര്‍സി തച്ചണ്ണ, അഷ്‌റഫ് മുസ്‌ലിയാര്‍, കെ.പി.എസ് കുഞ്ഞാവ തങ്ങള്‍, ബക്കര്‍ ചെര്‍ന്നൂര്‍, എം.എ ഖാദര്‍, സി.കെ മൊയ്തീന്‍ ഫൈസി, ചെറീത് ഹാജി സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് പള്ളിക്കല്‍ ബസാറില്‍നിന്ന് അങ്ങാടിപ്പറമ്പിലെ സമ്മേളന നഗരിയിലേക്ക് ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."