എന്തുകൊണ്ട് അമിത്ഷായുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നില്ല; തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ വസതിയിലെ റെയ്ഡിനെതിരെ മമത
കൊല്‍ക്കത്ത: തമിഴ്‌നാട് ചീഫ് സെക്രട്ടറി റാംമോഹന്‍ റാവുവിന്റെ വസതിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി്. കേന്ദ്ര ഏജന്‍സിയുടെ നടപടി ചീഫ് സെക്രട്ടറിയെ അപമാനിക്കുന്നതായിരുന്നുവെന്നും മോദി സര്‍ക്കാര്‍ ഫെഡറല്‍ സംവിധാനത്തിന്റെ അന്തസ്സ് കളയുകയാണെന്നും മമത ആരോപിച്ചു.
തമിഴ്‌നാട് സിവില്‍ സര്‍വ്വിസിന്റെ തലവന്റെ വീട്ടിലും, മുമ്പ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രിന്‍സിപ്പിള്‍ സെക്രട്ടറിയുടെ വീട്ടിലും റെയ്ഡ് നടത്തിയ ആദായ നികുതി വകുപ്പ് എന്തുകൊണ്ട് അമിത് ഷായുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നില്ലെന്നും മമത ചോദിച്ചു.
Why don't they raid Amit Shah and others who are collecting money? 3/6
— Mamata Banerjee (@MamataOfficial) December 21, 2016
റാംമോഹനെ തല്‍സ്ഥാനത്തു നിന്നും മാറ്റിയത് ശേഷം, സംസ്ഥാന സര്‍ക്കാരിന്റെ സമ്മതത്തോടെ ആയിരിക്കണം റെയ്ഡ് നടത്തേണ്ടിയിരുന്നതെന്ന് മമത പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ വസതിയില്‍ റെയ്ഡ് നടന്നത്. റാവുവിന്റേയും മകന്റേയും ഉടമസ്ഥതയിലുള്ള 13 സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. കള്ളപ്പണമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന റെയ്ഡില്‍ പ്രധാനപ്പെട്ട തെളിവുകളോ രേഖകളോ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബോര്‍ഡ് ഡയറക്ടറായ ബാങ്കിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടക്കുകയാണ്.ഈ സാഹചര്യത്തിലാണ് അമിത് ഷായുടെ വീട്ടിലും റെയ്ഡ് നടത്തണമെന്ന മമത ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."